തിരുപ്പതി : എസ് എസ് എല്‍ വി ഡി 3 വിക്ഷേപണം നടക്കാനിരിക്കെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(ഇസ്രോ) ശാസ്ത്രജ്ഞര്തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെളളിയാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.
സുപ്രധാനമായ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് മുമ്പ് തിരുപ്പതി ക്ഷേത്രത്തില്‍ നേരത്തെയും ഇസ്രോ ശാസ്ത്രജ്ഞര്‍ ദര്‍ശനത്തിനെത്തിയിട്ടുണ്ട്.ഐഎസ്ആര്‍ഒ വികസിപ്പിച്ച ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ ഐ എസ് 08 ഉപഗ്രഹമാണ് എസ് എസ് എല്‍ വി ഡി 3 റോക്കറ്റിലൂടെ വിക്ഷേപിക്കുന്നത്.
ചെറു ഉപഗ്രഹം രൂപകല്പന ചെയ്ത് വികസിപ്പിക്കുകയാണ് ഇ ഐ എസ് 08 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചെറുഉപഗ്രഹമായ ഇഒഎസ്-08ന് 175.5 കിലോഗ്രാം മാത്രമാണ് ഭാരം. ഇതില്‍ മൂന്ന് പേലോഡുകളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: