തിരുവനന്തപുരം : സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടും. റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത് അത് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിനുശേഷമാണ്. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പുറത്തുവിടുക
ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുന്നത്. ഉത്തരവിന്റെ പകര്‍പ്പ് വിശദമായി പരിശോധിച്ച് നിയമ വകുപ്പിന്റെ ഉപദേശവും കൂടി കണക്കിലെടുത്താണ് തീരുമാനം.295 പേജുകളുള്ള റിപ്പോര്‍ട്ടിലെ 62 പേജുകള്‍ ഒഴിവാക്കിയാകും പുറത്തുവിടുക.
സ്വകാര്യതയെ ഹനിക്കുന്ന പേജുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണണമെന്ന് വിവരാവകാശ കമ്മീഷണര്‍ അബ്ദുല്‍ ഹക്കീമും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.
ഒഴിവാക്കുന്ന വിവരങ്ങളില്‍ ഭൂരിഭാഗവും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ് . പുറത്തു വിടരുതെന്ന നിബന്ധനയോടെയാണ് ഇവര്‍ മൊഴി നല്‍കിയത്.ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട്ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ട അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അത് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: