മെഡൽ ലഭിച്ചില്ലെങ്കിലും വിനേഷ് ഫോഗട്ട് ചാമ്പ്യൻ തന്നെയാണെന്ന് മാതൃസഹോദരനും, ഗുരുവുമായ മഹാവീർ ഫോഗട്ട് .വിനേഷിന് വെള്ളി മെഡൽ നൽകാൻ സാധിക്കില്ലെന്ന കോടതിയുടെ നിലപാടിന് പിന്നാലെയാണ് മഹാവീറിന്റെ പരാമർശം.
ദു:ഖത്തിന്റെ ഈ വേളയിൽ വിനേഷിന്റെ പോരാട്ടത്തിന്റെ നാളുകളാണ് താൻ ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡൽ ലഭിക്കാത്തതിൽ എല്ലാവരും സങ്കടപ്പെടുന്നുണ്ടെങ്കിലും ഗുസ്തി ഫീൽഡിൽ വിനേഷ് ചെയ്ത കാര്യങ്ങൾ എന്നും ഓർമ്മിക്കപ്പെടും . ഓഗസ്റ്റ് 17 ന് ഇന്ത്യയിലേക്ക് മടങ്ങുന്ന വിനേഷിന് ഗംഭീര സ്വീകരണം നൽകുമെന്നും മഹാവീർ ഫോഗട്ട് പറഞ്ഞു. തന്റെ പെൺമക്കളായ ഗീത, ബബിത, ഋതു, സംഗീത എന്നിവർക്കും മരുമക്കളായ വിനേഷ്, പ്രിയങ്ക എന്നിവർക്കും പരിശീലകൻ മഹാവീർ ആയിരുന്നു.
‘ വിനേഷിന്റെ മാതാപിതാക്കൾ ഗുസ്തിക്കായി അവളെ അടുത്ത് കൊണ്ടുവന്നപ്പോൾ, അവളെ മകളെപ്പോലെ പരിഗണിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു .വിനേഷ് എന്റെ വിരൽ പിടിച്ചപ്പോൾ തന്നെ അവളുടെ ശക്തി മനസ്സിലായി. ഇതിനുശേഷം 6 വയസ്സ് മുതൽ അവളെ പരിശീലിപ്പിക്കാൻ തുടങ്ങി . കുട്ടിക്കാലം മുതൽ അവളുടെ ഉള്ളിൽ ഒരു ‘തീ’ ഉണ്ടായിരുന്നു . അവൾ വളരെ വേഗത്തിൽ ഗുസ്തിയുടെ തന്ത്രങ്ങൾ പഠിച്ചു. ചൂടോ മഴയോ തണുപ്പോ ആകട്ടെ, വിനീഷ് 4 മണിക്ക് എഴുന്നേറ്റു പരിശീലനം ആരംഭിക്കുമെന്നും ‘ – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: