Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീനാരായണ ഗുരുദേവന്റെ ഏകത്വദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 06:05 am IST
in Samskriti

സച്ചിദാനന്ദ സ്വാമി
(പ്രസിഡന്റ്, ശിവഗിരിമഠം)

ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് തിരുജയന്തി സമാഗതമാകുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജയന്തി ലളിതവത്ക്കകരിച്ചു സംഘടിപ്പിക്കുകയാണ്. മഹാഗുരുവിന്റെ ഏകലോകദര്‍ശനത്തിന് പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടമാണിത്. ‘ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്’ എന്ന അരുവിപ്പുറം സന്ദേശം ലോകത്തിന്റെ ഏകതയെ വെളിപ്പെടുത്തുന്നതാണ്. അത് നാളത്തെ ലോകത്തിന്റെ ദര്‍ശനമാണ്. ഗുരു ഭാവി ലോകത്തിന്റെ പ്രവാചകനാണ്. ഗുരുദേവ ദര്‍ശനത്തിന്റെ പശ്ചാത്തലം ഭാരതമാണ്. ഭാരതീയ ദര്‍ശനത്തിന്റെ വീഥി ഒരുക്കുന്ന ഗുരുദേവന്‍ ഋഷിവര്യനാണ്. കടന്നുകാണുന്നവനാണ് ഋഷി.

ഭാരതം ഋഷിവര്യന്മാരുടെ രാജ്യമാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടുവാന്‍ സാധിക്കാത്ത ഒരു അപൂര്‍വ്വത ഭാരതത്തിനുണ്ട്. അതിമഹത്തായൊരു ഗുരുപരമ്പര ഭാരതത്തിലുള്ളതുപോലെ മറ്റൊരു രാജ്യത്തും കാണാനാവില്ല. ആദിനാരായണനില്‍ അഥവാ സദാശിവനില്‍ തുടങ്ങിയ ഒരു പരമ്പര. പദ്മഭുവന്‍, വസിഷ്ഠന്‍, ശക്തി, പരാശരന്‍, വ്യാസന്‍, ശുകന്‍, ഗൗഡപാദര്‍, ഗോവിന്ദഭഗവദ്പാദര്‍, ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരുദേവന്‍ തുടങ്ങിയ ഋഷിവര്യന്മാരുടെ പരിപാവനമായൊരു പരമ്പര ഇവിടെയുണ്ട്. അവരുടെ ആത്മനിശ്വാസങ്ങളേറ്റ അന്തരീക്ഷവും തൃപ്പാദങ്ങള്‍ പതിഞ്ഞ മണ്ണും പരമവിശുദ്ധങ്ങളാണ്.

ഋഷിവര്യന്മാര്‍ കടന്നുകാണുന്നവരാണ്. സാധാരണ ശാസ്ത്രജ്ഞന്മാര്‍ പാഞ്ചഭൗതികമായ ദൃശ്യപ്രപഞ്ചത്തെ കേന്ദ്രീകരിച്ച് നിരീക്ഷണപരീക്ഷണങ്ങള്‍ നടത്തുന്നു. അവര്‍ മനസ്സിനപ്പുറം പോവുകയില്ല. എന്നാല്‍ ഋഷികല്‍പ്പരായ സദ്ഗുരുക്കന്മാര്‍ പ്രാപഞ്ചിക വിഷയികള്‍ക്കപ്പുറത്ത് പരമകാരണസത്തയിലേക്ക് കടന്നുചെന്ന് അതുമായി താദാത്മ്യം പ്രാപിക്കുന്നു. ഐന്ദ്രികവിഷയമായ പ്രപഞ്ചം- ശബ്ദം, രൂപം, രസം, ഗന്ധം, സ്പര്‍ശം എന്നീ വിഷയങ്ങളുടെ ആകെത്തുകയാണ്.

ഇന്ദ്രിയേഭ്യഃ പരാഹര്‍ത്ഥാഃ അര്‍ത്ഥേഭ്യശ്ച പരംമനഃ
മനസസ്തു പരാബുദ്ധിഃ ബുദ്ധേരാത്മാ മഹാന്‍പരഃ
മഹതഃപരമവ്യക്തം അവ്യക്ത പുരുഷപരഃ
പുരുഷാന്നപരാ കിഞ്ചിത്സാ കാഷ്ടാ പരാഗതിഃ

ശബ്ദരൂപരസഗന്ധസ്പര്‍ശാദി ഇന്ദ്രിയവിഷയങ്ങള്‍ക്കും ഇന്ദ്രിയങ്ങളെ പ്രകാശിപ്പിക്കുന്ന മനസ്സിലേക്കും മനസ്സിനെയും ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന ജീവചേതനയേയും കടന്നുചെന്ന് കൂടസ്ഥചൈതന്യമായ ആത്മസത്യത്തെയും അതിനപ്പുറം പരമാത്മസത്യത്തേയും ദര്‍ശിച്ചു പരമാനന്ദ സ്വരൂപികളായി മാറിയ ഋഷിവര്യന്മാര്‍ തന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യം കണ്ടെത്തിയ ശാസ്ത്രവിത്തുക്കളാണ്. ‘യഃ സര്‍വ്വജ്ഞ സഃ സര്‍വ്വവിദ് ഭവതി’ സര്‍വ്വജ്ഞനായ ഋഷിവര്യന്‍ സര്‍വ്വതിന്റെയും കാരണസത്തയെ ദര്‍ശിച്ച് എല്ലാം അറിഞ്ഞവനായിത്തീരുന്നു.

‘അതിവിശദസ്മൃതിയാലതീത വിദ്യാനിധി തെളിയുന്നിതിനില്ല നീതിഹാനി’ എന്ന് ശ്രീനാരായണഗുരു ആത്മോപദേശശതകത്തില്‍ പറയുന്നുണ്ട്.
നാരായണഃ പരം അവ്യക്തഃ
അവ്യക്താത് അണ്ഡസംഭവഃ
അണ്ഡസ്യാന്തസ്തിമേ ലോകാഃ
സപ്തദ്വീപാശ്ച മേദിനീ എന്ന് ശ്രീശങ്കരന്‍ ഗീതാഭാഷ്യത്തില്‍ പറയുന്നു.

അതായത്, നാരായണന്‍ അഥവാ പരബ്രഹ്മസത്ത പരമകാരണസ്വരൂപിയാണ്. ആ നാരായണനില്‍ നിന്നും അവ്യക്താവസ്ഥയും ആ അവ്യക്തത്തില്‍ നിന്നും സപ്തഭൂഖണ്ഡങ്ങളോടും സപ്തസാഗരങ്ങളോടും കൂടി അണ്ഡാകൃതിയില്‍ ഭൂമി സ്ഥിതിചെയ്യുന്നു. ഭൂമി അണ്ഡാകൃതിയോടുകൂടിയ ഗ്രഹമാണെന്ന് ആധുനികനായ ശാസ്ത്രജ്ഞന്‍ സര്‍ ഐസക്‌ന്യൂട്ടണ്‍ പറയുന്നതിനും മുന്‍പ് ഭാരതീയനായ ഋഷിക്ക് അത് കണ്ടെത്തുവാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ വിമാനത്തെക്കുറിച്ച് ശാസ്ത്രജ്ഞന്‍ പറയുന്നതിനും മുന്‍പ് നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമായി വാനനിരീക്ഷകരും ഋഷികളുമായ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്.

ദേശാത്‌ദേശാന്തരം തദ്വത്
ദീപാത് ദീപാന്തരം തഥാ
ലോകാത് ലോകാന്തരം ചാപി
യോളംബരേ ഗന്തുമര്‍ഹതി
സവിമാനമിതി പ്രോക്തം
ഖേടശാസ്ത്രവിദാംവരൈഃ
എന്നു പറയുന്നുണ്ട്.

ഒരു ദേശത്തുനിന്നും അടുത്ത ദേശത്തേക്കും ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദീപിലേക്കും ഒരു ലോകത്തു നിന്നും മറ്റൊരു ലോകത്തേക്കും യാതൊന്നുകൊണ്ട് ആകാശം വഴി സഞ്ചരിക്കുന്നുവോ അതിനെ വിമാനമെന്ന് വൈമാനിക ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുന്നു. രാമായണത്തില്‍ പറയുന്ന കുബേരന്റെ പുഷ്പകവിമാനവും ഇവിടെ സ്മരിക്കുക.

ഇങ്ങനെ കടന്നു കാണുവാന്‍ കഴിവുള്ളവരായ ഭാരതീയ ഋഷിവര്യന്മാര്‍ കണ്ടെത്തിയ ശാസ്ത്രങ്ങളെക്കുറിച്ച് നമ്മുടെ ആധുനിക തലമുറപോലും ബോധവാന്മാരല്ല. ഇന്നത്തെ ആറ്റം തിയറി നമ്മുടെ കണാദന്‍ എന്ന ഋഷി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അവതരിപ്പിക്കുന്ന സ്ഥൂലസൂക്ഷ്മ പദാര്‍ത്ഥങ്ങളെ ചെറുതാക്കി, വിഭജിക്കാന്‍ സാധിക്കാത്ത അണുക്കളിലും അവസാനം ശക്തിശ്രോതസ്സുകളിലും ചെന്നെത്തുന്ന നിരീക്ഷണപാടവം പുതിയ തലമുറയ്‌ക്ക് നാം പകര്‍ന്നുകൊടുക്കുക തന്നെ വേണം.

ശ്രീനാരായണഗുരു ആത്മോപദേശശതകത്തില്‍-
വിപുലതയാര്‍ന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീര്‍ണ്ണയായിടും,
തന്നവയവമണ്ഡകടാഹകോടിയാകും.
എന്ന് ആധുനിക ചിന്തകര്‍ക്ക് കൂടി സ്വീകാര്യമാകുമാറ് വേദാന്തദര്‍ശനവും പ്രപഞ്ചരഹസ്യവും വെളിപ്പെടുത്തുന്നുണ്ട്. ഗുരുവിന്റെ ഏകത്വദര്‍ശനം ഇവിടെയും പ്രകാശിക്കുന്നു. ഗുരു ശാസ്ത്രരംഗത്ത് അനുഗുണമായി തത്വദര്‍ശനം അവതരിപ്പിച്ചു.

ലോകത്ത് മതങ്ങളെല്ലാം ആരംഭിക്കുന്നതിനുമുന്‍പ് ഭാരതത്തില്‍ മഹിതമായൊരു സംസ്‌കാരം ഉണ്ടായിരുന്നു. അതാണ് ഭാരതീയ സംസ്‌കാരം അഥവാ സനാതനധര്‍മ്മം.

ഈ സനാതനധര്‍മ്മം വ്യാസനും വസിഷ്ഠനും ശ്രീശങ്കരനും ആധുനികകാലത്ത് വിവേകാനന്ദനും ശ്രീനാരായണഗുരുദേവനും ലോകര്‍ ക്കായി ഉപദേശിച്ചു. മറ്റൊരു രാജ്യത്തും കാണാനാവാത്ത വൈജ്ഞാനിക തത്ത്വങ്ങളാണവ. പ്രസ്ഥാനത്രയത്തില്‍- ഉപനിഷത്തില്‍, ഭവഗദ്ഗീതയില്‍, ബ്രഹ്മസൂത്രത്തില്‍, ഭാരതീയ വേദസംഹിതയില്‍ എല്ലാ ശാസ്ത്രതത്ത്വങ്ങളേയും കാണാനാവും. പക്ഷേ ഇടക്കാലത്ത് ജാതിഭേദത്തിന്റെ മാറാലകള്‍ കടന്നുകയറി ബഹുഭൂരിപക്ഷത്തിനും ഇത് സ്വാംശീകരിക്കാനായില്ല. അധ്യയനം ചെയ്യാന്‍ പാടില്ലാത്ത അവസ്ഥ വന്നു.

ഗുരുദേവശിഷ്യനായ മഹാകവി കുമാരനാശാന്‍ ദീനമായി പാടിയിട്ടുണ്ട്.

എന്തൊരു വൈകൃതം ബ്രഹ്മവിദ്യേനിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം
നിര്‍ണ്ണയം നിന്നെപ്പോല്‍ പാരിലധോഗതി
വിണ്ണവര്‍ഗംഗയ്‌ക്കുമുണ്ടായില്ല
ന സ്ത്രീ ശൂദ്രൗവേദമധീയതാം’ സ്ത്രീയും ശൂദ്രനും
വേദം പഠിക്കാന്‍ പാടില്ല എന്ന ദുരവസ്ഥയില്‍ നിന്നും ബ്രഹ്മവിദ്യയെ മോചിപ്പിക്കുവാന്‍ ചട്ടമ്പിസ്വാമികള്‍ക്കു വേദാധികാരനിരൂപണം എഴുതേണ്ടിവന്നു. സ്ത്രീക ള്‍ക്കും ശൂദ്രനും വേദാധികാരമുണ്ടെന്ന് സ്വാമികള്‍ സമര്‍ത്ഥമായി സ്ഥാപിച്ചു. ശ്രീനാരായണഗുരുദേവനാകട്ടെ ആത്മോപദേശശതകത്തിലൂടെ ‘അറിവതിനിങ്ങനെയാര്‍ക്കുമോതിടേണം’ വാസനയും യോഗ്യതയുമുള്ള ആര്‍ക്കും ഈ തത്ത്വങ്ങളുപദേശിച്ചുകൊടുക്കുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.

ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യാചാര്യനായിരുന്ന ബ്രാഹ്മണകുലത്തില്‍ പിറന്ന എം.എച്ച്. ശാസ്ത്രികള്‍ എന്ന ഞങ്ങളുടെ ഗുരുനാഥന്‍ ചോദിക്കുമായിരുന്നു. ഗുരുദേവന്‍ എല്ലാവരും വേദം പഠിക്കുവാന്‍ ഉപദേശിച്ചു. പക്ഷേ ഇപ്പോള്‍ വേദം പഠിക്കുവാന്‍ എത്ര പേര്‍ ഉണ്ട് എന്ന്. വേദവേദാന്തങ്ങളും ഭാരതത്തിന്റെ വൈജ്ഞാനിക മേഖലകളും പുതിയ തലമുറയെ പഠിപ്പിക്കുവാന്‍ സംരംഭങ്ങളുണ്ടാകണം. ക്രൈസ്തവ ജനസമൂഹത്തിനും ഇസ്ലാം ജനസമൂഹത്തിനും കൃത്യമായ പഠന വ്യവസ്ഥിതികളുണ്ട്. അതുപോലെ ഹൈന്ദവ ജനസമൂഹവും സനാതനധര്‍മ്മങ്ങളേയും വേദസംഹിതകളേയും തങ്ങളുടെ പുതിയ തലമുറകളെയെങ്കിലും പഠിപ്പിക്കുവാനുള്ള സംവിധാനമുണ്ടാക്കണം.

ശ്രീനാരായണഗുരുദേവന്‍ സംഘടിച്ചു ശക്തിനേടുവാന്‍ നമ്മെ ഉപദേശിച്ചു. അതിനു തടസ്സമായി നില്‍ക്കുന്ന സര്‍വ്വവിധ ഭേദചിന്തകളെയും വിപാടനം ചെയ്യാന്‍ സാധിക്കണം. അത് ഓരോ ഭാരതീയ പൗരന്റേയും കടമയാണ്. ശാസ്ത്രസാങ്കേതികവിദ്യയിലും പുരാതന സനാതനധര്‍മ്മ വൈജ്ഞാനികമേഖലകളിലും ഭാരതത്തിന് ഗുരുസ്ഥാനമുണ്ട്. ഇത് നമ്മുടെ പുതിയ തലമുറയെ പഠിപ്പിക്കണം. നാമതില്‍ അഭിമാനബോധമുള്ളവരാകണം. അതിന്നായി ഗുരുവിന്റെ ‘സംഘടിച്ചു ശക്തരാകുവിന്‍’ എന്ന ഉപദേശത്തെ പ്രാവര്‍ത്തികമാക്കുവിന്‍.

ഗുരുദേവന്‍ വിഭാവനം ചെയ്ത ഏകത്വദര്‍ശനം ഇന്നിന്റേയും വരാന്‍പോകുന്ന നൂറ്റാണ്ടുകളുടേതുമാണ്. ഭാരതത്തിന്റെ വിശ്വംഭവത്യേക തീര്‍ത്ഥം എന്ന ദര്‍ശനം. ഗുരുദര്‍ശനത്തിന്റെ അടിസ്ഥാന തത്വമാണ്. അത് നമ്മുടേയും ജീവിത ദര്‍ശനമാകട്ടെ.

Tags: Sree narayana guruശ്രീനാരായണ ഗുരുSivagiri Mathസച്ചിദാനന്ദ സ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

Kerala

അനാചാരങ്ങളുടെ അന്ധകാരത്തില്‍ നിന്നു കേരളീയരെ ശ്രീനാരായണ ഗുരുദേവന്‍ മോചിപ്പിച്ചു: വെള്ളാപ്പള്ളി

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശ്രീനാരായണഗുരുവിന്റെ ശില്‍പം സമ്മാനിക്കുന്നു. സ്വാമി ശാരദാനന്ദ, മന്ത്രി എം.ബി. രാജേഷ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, ശശി തരൂര്‍ എംപി, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ സമീപം
Kerala

അദ്വൈതത്തെ ശ്രീനാരായണഗുരു ജീവിത പദ്ധതിയാക്കി : സ്വാമി സച്ചിദാനന്ദ

93-ാമത് ശിവഗിരി തീര്‍ഥാടനത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സംസാരിക്കുന്നു
Kerala

ശ്രീ നാരായണ ഗുരു ഭാരതീയ ഗുരു പരമ്പരയില്‍ അവതരിച്ച മഹര്‍ഷി: ആരിഫ് മുഹമ്മദ് ഖാന്‍

Kerala

ആധുനിക ലോകത്ത് ശ്രീനാരായണ ഗുരു സന്ദേശം കൂടുതൽ പ്രസക്തം ; ശിവഗിരി മഠത്തിൽ മഹാപരിനിർവ്വാണ ശതാബ്ദി ഉദ്ഘാടനം ചെയ്ത് രാഷ്‌ട്രപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.