Categories: Kerala

വഖഫ് ഭൂമി: സ്വതന്ത്ര ജുഡീഷ്യറി നിയമ ഭേദഗതി സ്വാഗതാര്‍ഹം: കത്തോലിക്ക കോണ്‍ഗ്രസ്

Published by

കൊച്ചി: വഖഫ് ഭൂമിയാണെന്ന പേരില്‍ നിജപ്പെടുത്തുന്ന ഭൂമി തര്‍ക്കങ്ങളില്‍ പരിഹാരത്തിന്, എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള നീതിന്യായ സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമ ഭേദഗതി സ്വാഗതാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്.

വഖഫ് ഭൂമി തര്‍ക്കത്തില്‍ എല്ലാ മതത്തിലുള്ളവരും പെട്ടു പോകാറുണ്ട്. യാതൊരു രേഖകളുമില്ലാതെ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നപ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകള്‍ ഹാജരാക്കാന്‍ പ്രദേശവാസികള്‍ പോകേണ്ടത് വഖഫ് ട്രൈബ്യൂണലിലേക്കാണ്.

ഇതിന് വഖഫ് ബോര്‍ഡിന് അധികാരം നല്കുന്ന 1995ലെ വഖഫ് ആക്ടിലെ 40 വകുപ്പ് അധികാര ദുര്‍വിനിയോഗത്തിന് കാരണമാകുമെന്നതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കാനും ജില്ലാ കളക്ടര്‍മാരില്‍ ദൗത്യം നിക്ഷിപ്തമാക്കാനുള്ള ഭേദഗതികള്‍ പുതിയ ബില്ലിലുണ്ട്. വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന സംവിധാനം നിക്ഷ്പക്ഷ നിയമത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാകേണ്ടത് അനിവാര്യമാണ്. അന്യായമായ അവകാശ വാദങ്ങളെയും അധിനിവേശങ്ങളെയും അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗം പറഞ്ഞു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പഞ്ചക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക