കൊച്ചി: മിസ് യൂണിവേഴ്സ് കേരള 2024ല്‍ ആലപ്പുഴ സ്വദേശി അക്സ വര്‍ഗീസ് വിജയിയായി. ആലപ്പുഴ റമദായില്‍ നടന്ന മത്സരത്തില്‍ ഫൈനലിസ്റ്റുകളായ 17 മത്സരാര്‍ത്ഥികളില്‍ നിന്നാണ് അക്സ തെരഞ്ഞെടുക്കപ്പെട്ടത്. സപ്തംബറില്‍ ദല്‍ഹിയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് ഇന്ത്യയില്‍ അക്സ കേരളത്തെ പ്രതിനിധീകരിക്കും.
യാത്രി ഹോളിഡേയ്സ് നല്കുന്ന 1,25,000 രൂപ വിലമതിക്കുന്ന സിംഗപ്പൂര്‍ ടൂര്‍ പാക്കേജും വിജയിക്ക് ലഭിക്കും. ഇത്തവണത്തെ പ്രധാന ജൂറിയും 2018 മിസ് ഇന്ത്യ എര്‍ത്ത് ആയിരുന്ന ദേവിക വൈദും യാത്രി ഹോളിഡേയ്സ് എംഡി രശ്മി മുരളിയും വിജയിയുടെ കിരീടധാരണം നടത്തി. ആര്‍കിടെക്ട് കൂടിയായ അക്സ മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് സ്വിമ്മ്സ്യൂട്ട് എന്നീ സബ് ടൈറ്റിലുകള്‍ കൂടി കരസ്ഥമാക്കി. മിസ് ഇന്ത്യ കിരീടം കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുള്ള ഒരു മത്സരാര്‍ത്ഥിയാണ് അക്സയെന്ന് പ്രതീക്ഷിക്കുന്നതായി മിസ് യൂണിവേഴ്സ് ഇന്ത്യ സ്റ്റേറ്റ് ഡയറക്ടര്‍ തസ്വീര് എം. സലിം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: