ബൈജൂസിനെതിരായ പാപ്പരത്വ നടപടികള്‍ തുടരും. പാപ്പരത്വ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചതോടെയാണിത്.
ബൈജൂസില്‍ നിന്നും 100 കോടി ഡോളര്‍ പിരിഞ്ഞുകിട്ടാനുള്ള യുഎസ് കമ്പനികള്‍ നല്‍കിയ കേസിലാണ് ഈ വിധി. ഇതോടെ ബൈജൂസ് ഉടമ ബൈജു രവീന്ദ്രന് ചുറ്റും വീണ്ടും കുരുക്കു മുറുക്കി. നേരത്തെ പാപ്പരത്വ നടപടികള്‍ ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് നല്‍കാനുള്ള 150 കോടി രൂപ നല്‍കാമെന്ന് ബൈജു രവീന്ദ്രന്‍ സമ്മതിച്ചതോടെയാണ് യുഎസില്‍ നിന്നുള്ള വായ്പാദാതാക്കള്‍ ബൈജുരവീന്ദ്രനെതിരെ പിടിമുറുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: