ഗുവാഹത്തി: രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് ഒറ്റയ്‌ക്ക് പോകരുതെന്ന് വനിതാ ഡോക്ടർമാർക്കുള്ള നിർദ്ദേശം സിൽചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (എസ്എംസിഎച്ച്) പിൻവലിച്ചു. പ്രിൻസിപ്പൽ കം ചീഫ് സൂപ്രണ്ട് ഡോ. ഭാസ്കർ ഗുപ്ത പുറപ്പെടുവിച്ച ഉത്തരവ് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും രൂക്ഷമായ കടുത്ത എതിർപ്പ് നേരിട്ടു.
അടുത്തിടെ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണമായാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ, സ്ത്രീകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനു പകരം കാമ്പസിലെ സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിദ്യാർഥികൾ വാദിച്ചു.
അസം മുഖ്യമന്ത്രിയുടെ ഓഫീസാണ് ഉത്തരവ് റദ്ദാക്കിയതായി വിശദമാക്കിയത്. സില്‍ച്ചാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. ഭാസ്കർ ഗുപ്തയായിരുന്നു വിവാദ ഉത്തരവ് പുറത്തിറക്കിയത്.
വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും പൊതുവെ ഒറ്റപ്പെട്ടതും വെളിച്ചക്കുറവുള്ളതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ഡോക്ടർമാരും വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്‌ക്കിരിക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യമല്ലാതെ രാത്രി സമയങ്ങളിൽ ഹോസ്റ്റലിൽ നിന്നോ താമസ മുറികളിൽ നിന്നോ പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി വിവരം അറിയിക്കുക. വനിതാ ജീവനക്കാരും മെഡിക്കല്‍ വിദ്യാർഥിനികളും അസമയത്ത് ക്യാമ്പസില്‍ തനിച്ച് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു വിവാദ ഉത്തരവ് ആവശ്യപ്പെട്ടത്. എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ ശ്രദ്ധ ആകർഷിക്കരുതെന്നും നിർദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: