ബംഗളുരു:കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കും. ജലമാര്‍ഗം തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.
ഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്താനാണ് ഡ്രഡ്ജര്‍ എത്തിക്കുന്നത്.ഇതിനുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കും.കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് 25 ലക്ഷം വാഗ്ദാനം ചെയ്തതായും ഷിരൂരിലുളള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫ് പറഞ്ഞു.
ഡ്രഡ്ജര്‍ എത്തിക്കാനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ഗതാഗത ചെലവായി കണക്കാക്കുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നല്‍കണം. ദിനം പ്രതി നാലു ലക്ഷം രൂപയാണ് വാടക..
ഡ്രഡ്ജര്‍ എത്തിച്ച് മണ്ണ് നീക്കാതെ തെരച്ചില്‍ മുന്നോട്ട് പോകില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.നേരത്തെ തൃശൂരില്‍
നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയ നിലയിലായിരുന്നതിനാല്‍ എത്തിക്കാനായില്ല .അതേസമയം വ്യാഴാഴ്ച തെരച്ചില്‍ ഉണ്ടാകില്ല.
ബുധനാഴ്ച നടന്ന തെരച്ചിലില്‍ പുഴയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. കണ്ടെത്തിയ കയര്‍ അര്ജുന് ഓടിച്ച ലോറിയിലേതാണെന്ന് ലോറി ഉടമ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: