ട്രിച്ചി : ട്രിച്ചി എയർപോർട്ടിലെ എയർ ഇൻ്റലിജൻസ് യൂണിറ്റ് യാത്രക്കാരിയിൽ നിന്ന് ഏകദേശം 2,291 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 1.53 കോടിയുടെ സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
“ഓഗസ്റ്റ് 13 ന്, ട്രിച്ചി എയർപോർട്ടിലെ എഐയു ഉദ്യോഗസ്ഥർ ഏകദേശം 24 കാരറ്റും 22 കാരറ്റും ഉള്ള 2,291 ഗ്രാം സ്വർണം പിടിച്ചെടുത്തു. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ച ഒരു വനിതാ യാത്രക്കാരനിൽ നിന്ന് 1.53 കോടി രൂപയുടെ സ്വർണമായിരുന്നു ഇത് ” – ട്രിച്ചി കസ്റ്റംസ് വക്താവ് പറഞ്ഞു.
ആഗസ്ത് 12 ന് രാത്രിയാണ് കോലാലംപൂരിൽ നിന്ന് യാത്രക്കാരി എത്തിയതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അവരുടെ പാസ്‌പോർട്ടിന്റെ പരിശോധനയിൽ അവർക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യാൻ യോഗ്യയായ ഒരു യാത്രക്കാരിയല്ലെന്ന് കണ്ടെത്തി. തുടർന്ന് യാത്രക്കാരിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം സിംഗപ്പൂരിൽ നിന്ന് എത്തിയ ഒരു പുരുഷ യാത്രക്കാരനെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണവുമായി പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക