പ്രതീക്ഷിച്ചത് പോലെ തന്നെ #hindenburg ആരോപണം വെറും ആവിയായി പോയി.
ഇന്ത്യക്ക് എതിരെയുള്ള അന്താരാഷ്‌ട്ര ഗൂഢാലോചന 15 കോടിയിൽ അധികം വരുന്ന ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ തള്ളിക്കളഞ്ഞു.
ഇന്ത്യയുടെ പ്രതിപക്ഷ നേതാവും, കോൺഗ്രസ് നേതാവുമായ ‘രാഹുൽ ഗാന്ധി’ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഇന്ത്യക്കാർ ഇനി നിക്ഷേപം നടത്തരുത് എന്ന രീതിയിൽ ഉള്ള തികച്ചും രാജ്യദ്രോഹപരമായ പ്രചരണം ഇന്നലെ മുതൽ നടത്തുക ആയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്റ്റോക്ക് മാർക്കറ്റ് ആയ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെ തകർക്കാൻ ഉള്ള അന്താരാഷ്‌ട്ര ശക്തികളുടെ ശ്രമം മനസിലാക്കാം, പക്ഷെ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് തന്നെ അതിന് മുൻകൈ എടുക്കുന്നത് എങ്ങനെ അംഗീകരിക്കാൻ കഴിയും…?
ഇതിന് മുൻപ് ഇതുപോലത്തെ ആരോപണം ഉന്നയിച്ച #hindenburg എന്ന അമേരിക്കൻ കമ്പനിയുടെ വാദങ്ങൾ എല്ലാം സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി തള്ളിക്കളഞ്ഞതാണ് എന്ന് മാത്രമല്ല, ഈ അമേരിക്കൻ കമ്പനി ഇത്തരം വ്യാജ വാർത്തകൾ ചമച്ച് അതിലൂടെ മാർക്കറ്റിൽ തകർച്ച ഉണ്ടാക്കി ലാഭം ഉണ്ടാക്കുക ആണെന്നത് പണ്ടേ തെളിഞ്ഞതുമാണ്. കഴിഞ്ഞ തവണ ഇതേപോലെ ആരോപണം ഉന്നയിച്ച് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ തകർച്ച ഉണ്ടാക്കി ഈ സ്ഥാപനം ഏതാണ്ട് 34 കോടി രൂപ ലാഭം ഉണ്ടാക്കിയതാണ് എന്നത് മറക്കരുത്.
രാഹുൽ ഗാന്ധി എന്ന വ്യക്തിക്ക് തിരഞ്ഞെടുപ്പ് രേഖകൾ പ്രകാരം 4.34 കോടി രൂപയുടെ ഷെയർ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ട്. എന്നിട്ടാണ് അയാൾ ഇന്ത്യക്കാർ ഇനി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തരുത് എന്ന രീതിയിൽ പ്രചരണം നടത്തുന്നത് .!
സത്യത്തിൽ ഇന്ത്യയുടെ സാമ്പത്തീക രംഗത്തെ തകർക്കാൻ ഉള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് രാഹുൽ ഗാന്ധി എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ ആകില്ല.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികൾക്ക് നേരെ വർഷങ്ങളായി ആരോപണം ഉന്നയിച്ച് അവയെ തകർക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്നു എന്നത് പരസ്യമായ രഹസ്യം ആണ്. ഈ കമ്പനികൾ 2014 ൽ അല്ല തുടങ്ങിയത് എന്നത് ഓർക്കണം.
രാഹുൽ ഗാന്ധിക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാം, പാർലമെന്റിൽ ഉന്നയിക്കാം, രാഷ്‌ട്രീയമായി ഉപയോഗിക്കാം. പക്ഷെ ഇന്ത്യക്കാർ ഇനിമുതൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തരുത് എന്ന രീതിയിൽ ഉള്ള പ്രചരണം തികച്ചും രാജ്യദ്രോഹപരമാണ്. ഇന്ത്യയുടെ സാമ്പത്തീക രംഗത്തെ തകർക്കാൻ ആണ് അയാളുടെ ശ്രമം.
‘പപ്പു’ ആണ് എന്നൊക്കെ കരുതി രാഹുൽ ഗാന്ധിക്ക് എതിരെ ഇനിയും നടപടി എടുക്കാതിരിക്കരുത്. ഇയാൾ കൊടും ക്രിമിനൽ ആണ്, രാജ്യദ്രോഹികളുടെ കയ്യിലെ ടൂൾ ആണ് എന്ന് വേണം അനുമാനിക്കാൻ.
എന്തായാലും ഇത്തവണയും രാഹുൽ ഗാന്ധി പരാജയപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യൻ സമ്പത്തീക രംഗത്തെ തകർക്കാൻ ഉള്ള രാഹുൽ ഗാന്ധിയുടെ ആഹ്വാനം തള്ളിക്കളഞ്ഞ ഇന്ത്യൻ ജനതക്ക് അഭിനന്ദനങ്ങൾ.
ഇനിയിപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് തകരണം എങ്കിൽ ഒരേ ഒരു മാർഗമേ ഉള്ളൂ, രാഹുൽ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന ഒരു വാർത്ത ഉണ്ടാകണം. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അൽപ്പസമയം കോൺഗ്രസ് മുന്നേറിയപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടായ തകർച്ച നമ്മൾ കണ്ടതാണ്. അതായത് രാഹുൽ ഗാന്ധിയെ പോലെ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആകും എന്ന എന്തെങ്കിലും ഒരു സാഹചര്യം വന്നാൽ ഇന്ത്യൻ സാമ്പത്തീക രംഗം തകർന്നടിയുക തന്നെ ചെയ്യും. അതാണ് ഇന്ത്യക്കാർക്ക് രാഹുൽ ഗാന്ധിയിൽ ഉള്ള ‘വിശ്വാസം’..!
ഇനി പന്ത് കേന്ദ്ര സർക്കാരിന്റെ കയ്യിൽ ആണ്. ഇന്ത്യക്ക് എതിരെ അന്താരാഷ്‌ട്ര തലത്തിൽ ഗൂഢാലോചന നടത്തുന്നവരുടെ കൂടെ ചേർന്ന് ഇന്ത്യൻ സാമ്പത്തീക രംഗത്തെ തകർക്കാൻ രാജ്യദ്രോഹപരമായ പരാമർശം നടത്തിയ രാഹുൽ ഗാന്ധിക്ക് എതിരെ നടപടി എടുക്കുമോ, അതോ പതിവുപോലെ ‘പപ്പു’ എന്ന് കരുതി അവഗണിക്കുമോ എന്ന് കാത്തിരുന്നു കാണാം.
ജിതിന്‍ കെ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: