ന്യൂദല്‍ഹി: ആര് യുഎസ് പ്രസിഡന്റായാലും അവരുമായി നല്ല രീതിയില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഭാരതത്തിന് കഴിയുമെന്നും ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു രാജ്യത്തിന്റേയും തെരഞ്ഞെടുപ്പുകളില്‍ നാം അഭിപ്രായം പറയാറില്ല. നമ്മുടെ ആഭ്യന്തരകാര്യങ്ങളില്‍ അവരും അതേ നിലപാട് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.
ഉക്രൈന്-റഷ്യ, ഇസ്രായേല്‍-ഹമാസ് തുടങ്ങി അസാധാരണമായ സംഘര്‍ഷങ്ങളുള്ള കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രശ്ന പരിഹാരം വലിയ കടമ്പയായി മാറുകയാണ്. നമ്മള് തിരിച്ചറിയാത്ത പ്രശ്നങ്ങള്‍ പോലും ഒരു മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കുന്നുണ്ട്.
കൊറോണ വലിയ ആഘാതമാണ് ലോകമെങ്ങും ഉണ്ടാക്കിയത്. അതില്‍ നിന്ന് പുറത്ത് വന്നവര്‍ അതിനെ നിസാരമായി കാണുന്നു. എന്നാലിന്നും അതിന്റെ ഭവിഷ്യത്തുകളില്‍ നിന്ന് കരകയറാന്‍ കഴിയാത്തവരുണ്ട്. പല രാജ്യങ്ങളും വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ട്. കടുത്ത പ്രതിസന്ധിയിലൂടെയാണ് പലരും കടന്നു പോകുന്നത്. വ്യാപാര രംഗത്തെ ഉള്‍പ്പെടെ ഇത് പ്രതികൂലമായി ബാധിക്കുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: