ന്യൂദൽഹി: വികസിത് ഭാരതത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഹർ ഘർ തിരംഗ കാമ്പയിൻ കാണിക്കുന്നതെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച പറഞ്ഞു. ഭാരത് മണ്ഡപത്തിൽ നിന്ന് തിരംഗ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കിരൺ റിജിജു, മൻസുഖ് മാണ്ഡവ്യ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
പ്രഗതി മൈതാനമായ ഭാരത് മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി ഇന്ത്യാ ഗേറ്റ് കടന്ന് മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ സമാപിക്കും. 78-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 9 മുതൽ 15 വരെയാണ് ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌നിന്റെ മൂന്നാം പതിപ്പ് ആഘോഷിക്കുന്നത്.
2022-ൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ബാനറിനു കീഴിലാണ് കാമ്പയിൻ ആരംഭിച്ചത്. ഇത് ഒരു ജനകീയ പ്രസ്ഥാനമായി വളർന്നുവെന്ന് ഷെഖാവത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: