Entertainment

വിവാഹ മോചനം ഒഴിവാക്കാന്‍ സാമന്ത അവസാനം വരെ ശ്രമിച്ചു .റിപ്പോർട്ട്

Published by

നടന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെ നാഗ ചൈതന്യയുടെ നടി സാമന്തയുമായുള്ള പ്രണയവും വിവാഹവും വേര്‍പിരിയലും എല്ലാം വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. 2017ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

 

അന്നത്തെ വേര്‍പിരിയലിന് ശേഷം സാമന്ത വിവാഹം കഴിച്ചിട്ടില്ല. എന്നാല്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും പ്രണയത്തിലാകുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹ മോചനത്തിന് തൊട്ട് മുന്‍പ് സാമന്ത തന്നോട് പങ്കുവെച്ച ചില കാര്യങ്ങൾ ഇപ്പോൾ പ്രമുഖ നിർമ്മാതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്.

 

2023-ൽ സാമന്ത അഭിനയിച്ച “ശാകുന്തളം” എന്ന ചിത്രം സംവിധാനം ചെയ്തത് ഗുണശേഖറാണ്. അദ്ദേഹത്തിന്റെ മകൾ നീലിമ ഗുണ ചിത്രത്തിന്റെ സഹനിർമ്മാതാവായിരുന്നു. 2021-ൽ, സാമന്തയുടെ വിവാഹമോചനത്തിന് ഏതാനും മാസങ്ങൾക്കുമുമ്പാണ് ശാകുന്തളം പ്രൊജക്ടിനായി ഇവര്‍ സാമന്തയെ സമീപിച്ചത്. കഥ ചർച്ച ചെയ്യുന്നതിനായി നീലിമ സാമന്തയെ നേരിട്ട് കണ്ടു. സാമന്തയ്‌ക്ക് കഥ ഇഷ്ടമായതോടെ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു.

 

എന്നാൽ ജൂലൈയ്‌ക്കും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കണം എന്നാണ് സാമന്ത അഭ്യർത്ഥിച്ചത്. അതിനു ശേഷം തനിക്ക് ഭർത്താവിനൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികളുണ്ടായി ജീവിതത്തിൽ സെറ്റിലാകണം എന്നും സാമന്ത പറഞ്ഞതായി നീലിമ ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ തന്നെ സാമന്തയുടെ സിനിമയിലെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി.

 

എന്നാല്‍ ഡൈവോഴ്സിനെക്കുറിച്ച് ഒരു സൂചനയും നല്‍കാതിരുന്ന കുടുംബത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ച സാമന്തയുടെ വിവാഹമോചന വാര്‍ത്തയാണ് പിന്നീട് അറിഞ്ഞത്. അവസാന നിമിഷം വരെ ഈ ബന്ധത്തിനായി സാമന്ത നിന്നിരുന്നു എന്നാണ് തനിക്ക് തോന്നുന്നത് എന്നുമാണ് നീലിമ പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by