ന്യൂഡല്‍ഹി : പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവമുണ്ടായ സമയവും ദിവസവും ചിത്രത്തിനും വീഡിയോയ്‌ക്കും ഒപ്പം ചേര്‍ക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വാര്‍ത്താ ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പഴയ ദുരന്തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമീപകാലത്തെ സംഭവങ്ങളെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പകര്‍ത്തി നല്‍കുന്നതുവഴി സംഭവത്തിന്‌റ ഗൗരവത്തെക്കുറിച്ച് തെറ്റായ ധാരണ പകരുന്നത് തടയുകയാണ് ലക്ഷ്യം. വയനാട്ടിലെയും ഹിമാചല്‍പ്രദേശിലെയും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.
ചില ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കുശേഷം കാണിക്കുന്നത് കാഴ്ചക്കാരില്‍ ആശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും കാരണമാകുന്നത് മന്ത്രാലയം ചൂണ്ടിക്കാട്ടി. മോര്‍വി അണക്കെട്ട് ദുരന്തത്തിന്‌റെ ചിത്രങ്ങള്‍ പോലും വയനാട് ദുരന്തത്തിന്‌റേതെന്ന മട്ടില്‍ പലരും പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: