കോട്ടയം: ഓണാഘോഷം ഉപേക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍!. ആഘോഷിക്കാന്‍ പണമില്ല എന്നതുതന്നെ കാരണം. വയനാടിന്റെ പേരു പറഞ്ഞ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആനുകൂല്യങ്ങള്‍ കൂടി നല്കാതിരിക്കാന് പറ്റുമോ എന്നാണ് ആലോചന.
ഖജനാവ് ശൂന്യമാണ്. ഡിസംബര്‍ വരെ 21253 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതില്‍ മുക്കാല്‍ പങ്കും കടമെടുത്തു ചെലവഴിച്ചു കഴിഞ്ഞു. ബജറ്റില്‍ അനുവദിച്ച പദ്ധതിക്ക് പോലും ഭരണാനുമതി നല്‍കുന്നില്ല. പദ്ധതി ചെലവുകള്‍ അടക്കം എല്ലാം വെട്ടിക്കുറയ്ക്കുന്നു. ആഘോഷം ഇല്ലെങ്കില്‍ പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസും ഉത്സവബത്തയും ക്ഷേമപെന്‍ഷനും നല്‍കേണ്ടിവരും. ഇതിനൊക്കെ എവിടെ നിന്ന് പണം കണ്ടെത്തും എന്ന് ചിന്തയിലാണ് സര്‍ക്കാര്‍.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേരളീയം നടത്തിയത് 27 കോടി രൂപയായിരുന്നു ചെലവ്. കേരളീയം ഇക്കുറിയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഡിസംബറിന് ശേഷം അടുത്ത കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തി നടത്തിയാലോ എന്നാണ് ആലോചിക്കുന്നത്. അധിക ചെലവ് ലക്ഷ്യമിട്ട് നികുതി വര്‍ദ്ധിപ്പിക്കാനാണ് നീക്കമെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: