ന്യൂദല്‍ഹി: ഓഹരി വിപണിക്കു വിശ്വാസ്യതയില്ലെന്നും ആരും നിക്ഷേപിക്കരുതെന്നും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിന് അഞ്ചു മാസം ഓഹരി നിക്ഷേപത്തിലൂടെ ലഭിച്ച ലാഭം 46.50 ലക്ഷം രൂപ. ഈ വര്‍ഷം മാര്‍ച്ച് 15ന് 4.33 കോടി രൂപയായിരുന്ന രാഹുലിന്റെ ഓഹരികളുടെ മൂല്യം 4.8 കോടിയായി. ഓഹരി വിപണി തകരാന്‍ പോകുന്നെന്ന് പ്രചരിപ്പിക്കുന്ന രാഹുല്‍ എന്തിനാണ് ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ചോദിച്ചു.
റായ്ബറേലിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സമര്‍പ്പിച്ച പത്രികയ്‌ക്കൊപ്പം നല്കിയ വിവരങ്ങളിലാണ് രാഹുലിന്റെ ഓഹരി നിക്ഷേപത്തെപ്പറ്റി വെളിപ്പെടുത്തുന്നത്. ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ കമ്പനികളിലെല്ലാം രാഹുല്‍ നിക്ഷേപിക്കുകയും ലക്ഷങ്ങളുടെ ലാഭമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഓഹരി വിപണിക്കു വിശ്വാസ്യത നഷ്ടമായെന്നും നിക്ഷേപിക്കുന്നത് വലിയ റിസ്‌കാണെന്നുമാണ് രാഹുലിന്റെ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: