പത്തനംതിട്ട: ഓണത്തിന് പൊലീസുകാര്‍ക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്തംബര്‍ 14 മുതല്‍ 18 വരെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഉത്തരവിട്ടത്.
ഓണക്കാലം പ്രമാണിച്ച് പൊലീസുകാര്‍ നീണ്ട അവധി ചോദിച്ച് അപേക്ഷകള്‍ നല്‍കിയ സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ജില്ലയില്‍ പൊലീസുകാരുടെ എണ്ണം പരിമിതമാണെന്ന് ജില്ലാ പൊലീസ് മേധാവി പറയുന്നു.
അതിനാല്‍ കുറച്ച് പൊലീസുകാരെ വച്ച് ഓണക്കാലത്ത് അധിക സുരക്ഷ നല്‍കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് അവധി നല്‍കാനാകില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക