പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി. ഇനി നാലുവര്‍ഷത്തെ കാത്തിരിപ്പ്, 2028 അമേരിക്കയിലെ ലോസാഞ്ചലസിലാണ് അടുത്ത ഒളിംപിക്സ്. ഉദ്ഘാടന ചടങ്ങുപോലെത്തന്നെ സമാപന ചടങ്ങും അതിഗംഭീരമായിരുന്നു. സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ്.
അവസാന മത്സരം വരെ ആവേശം അലതല്ലിയ പോരാട്ടത്തിനൊടുവില്‍ ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ അമേരിക്ക മുന്നിലെത്തി. രണ്ട് രാജ്യങ്ങള്‍ക്കും 40 സ്വര്‍ണം വീതമാണുള്ളത്. എന്നാല്‍ ആകെ മെഡല്‍ നേട്ടത്തില്‍ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക.
ഒളിംപിക്സ് 2024ന്റെ ചാമ്പ്യന്മാര് അമേരിക്ക. പാരീസ് ഒളിംപിക്സിലെ അവസാന മത്സരത്തില്‍ സ്വര്‍ണത്തിനായുള്ള വനിതാ ബാസ്കറ്റ് ബോള്‍ മത്സരത്തിലെ വാശിയേറിയ പോരാട്ടത്തില്‍ ഫ്രാന്‍സിനെ 67-66ന് തോല്‍പ്പിച്ച് അമേരിക്ക 40-ാം സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ചൈനയുമായി സ്വര്‍ണ നേട്ടത്തില്‍ ഒപ്പമെത്തി. ആകെ മെഡല്‍ നേട്ടത്തില്‍ ബഹുദൂരം മുന്നിലുള്ള അമേരിക്ക ഇതോടെ ചൈനയെ മറികടന്ന് ഒന്നാമതെത്തി.
40 സ്വര്‍ണത്തിന് പുറമെ 44 വെള്ളിയും 42 വെങ്കലവും സഹിതം അമേരിക്കയ്ക്ക് 126 മെഡലുകളുണ്ട്. 40 സ്വര്‍ണം നേടിയ ചൈനയ്ക്ക് 27 വെള്ളിയും 24 വെങ്കലവും അടക്കം ആകെ 91 മെഡലുകളും. ഇത്തവണ പാരീസില്‍ തുടക്കം മുതല്‍ ചൈനയായിരുന്നു സ്വര്‍ണനേട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. അവസാന മത്സരമായ വനിതാ ബാസ്ക്കറ്റ്ബോള്‍ നടക്കാനി
രിക്കെ 40 സ്വര്‍ണവുമായി ചൈനയായിരുന്നു മുന്നില്‍. ഇതോടെ 2008 ബീജിങ് ഒളിംപിക്സിനുശേഷം ചൈന ഒന്നാമതെത്തുമെന്ന് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ബാസ്കറ്റ്ബോള്‍ ഫൈനലില്‍ ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ ആതിഥേയരായ ഫ്രാന്‍സിനെ മറികടന്ന് സ്വര്‍ണം നേടിയതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും 40 സ്വര്‍ണം വീതമായി. അതോടൊപ്പം ഓവറോള്‍ മെഡല്‍ നേട്ടത്തില്‍ ചൈനയെ പിന്തള്ളി ഒന്നാമതെത്താനും യുഎസിന് കഴിഞ്ഞു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ അമേരിക്കയ്ക്ക് 39ഉം ചൈനയ്്ക്ക് 38ഉം സ്വര്‍ണമാണുണ്ടായിരുന്നത്. അന്ന് 41 വെള്ളിയും 33 വെങ്കലവുമടക്കം അമേരിക്ക വാരിക്കൂട്ടിയത് 113 മെഡലുകളാണെങ്കില്‍ ഇത്തവണ ആകെ 126 മെഡലുകള്‍ അവര്‍ സ്വന്തമാക്കി. ചൈനയ്ക്ക് കഴിഞ്ഞ ടോക്കിയോയെ അപേക്ഷിച്ച് രണ്ട് മെലുകളുടെ വര്‍ധനയാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജപ്പാന് 20 സ്വര്‍ണം ഉള്‍പ്പടെ 45 മെഡലുകളാണുള്ളത്. 18 സ്വര്‍ണവുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തും 16 സ്വര്‍ണവുമായി ആതിഥേയരായ ഫ്രാന്‍സ് അഞ്ചാമതുമാണ്. ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ഭാരതം 71-ാം സ്ഥാനത്താണ്. ടോക്കിയോ ഒളിംപക്സില്‍ ഭാരതം 48-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ തവണ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 7 മെഡലുകള്‍ നേടിയപ്പോള്‍ ഇത്തവണ ആറെണ്ണമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: