കഴിഞ്ഞ തവണ ടോക്കിയോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര ഇത്തവണ വെള്ളിയിലൊതുങ്ങി. ഇതോടെ ഒരു സ്വര്ണമില്ലായെന്ന നിരാശയിലാണ് ഭാരതം ഒളിംപിക്സില്‍ നിന്ന് മടങ്ങുന്നത്. അതേസമയം ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടി ഷൂട്ടിങ് തരം മനു ഭാകര്‍ ചരിത്രം തിരുത്തിയതും പാരീസിലാണ്. രണ്ട് വെങ്കലമാണ് താരം നേടിയത്. ഇത്തവണ ഭാരതം നേടിയ ആറ് മെഡലുകളില്‍ മൂന്നെണ്ണം ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ഒളിംപിക്സില്‍ ഭാരതത്തിന് ഒരിനത്തില്‍ മൂന്ന് മെഡല്‍ ലഭിക്കുന്നത്. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് മെഡലുകള്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കാനും ഭാരതത്തിനായി. മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്. ശ്രീജേഷാണ് ഭാരതത്തിന് വെങ്കലം സമ്മാനിക്കുന്നതില്‍ രണ്ട് ഒളിംപിക്സുകളിലും നിര്‍ണായക പങ്കുവഹിച്ചത്.
ആകെ 63 രാജ്യങ്ങളാണ് ഇത്തവണ സ്വര്‍ണപട്ടികയില്‍ ഇടംപിടിച്ചത്. ബോട്സ്വാന, ഡൊമിനിക്ക, ഗ്വാട്ടിമാല, സെന്റ് ലൂസിയ എന്നീ രാജ്യങ്ങള്‍ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് സ്വര്‍ണം സ്വന്തമാക്കുന്നതിനും പാരീസ് സാക്ഷ്യം വഹിച്ചു.
പാകിസ്ഥാനും ചരിത്രത്തിലാദ്യമായി വ്യക്തിഗത സ്വര്‍ണം സ്വന്തമാക്കി. മുന്പ്് മൂന്ന് തവണ ഹോക്കിയില്‍ സ്വര്‍ണം നേടിയിട്ടുണ്ടെങ്കിലും വ്യക്തിഗത സ്വര്‍ണം ഇത്തവണയാണ് നേടാനായത്. പുരുഷ ജാവലിനില്‍ ടോക്കിയോയില്‍ ഭാരതത്തിന്റെ സ്വര്‍ണ ജേതാവ് നീരജ് ചോപ്രയെ വെള്ളിമെഡലിലേക്ക് പിന്തള്ളി അര്‍ഷാദ് നദീമാണ് ഒളിംപിക് റിക്കോര്‍ഡോടെ പാകിസ്ഥാനായി സ്വര്‍ണം നേടിയത്. അഭയാര്‍ത്ഥി ഒളിംപിക്സ് ടീമും ചരിത്രത്തിലാദ്യമായി മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. വനിതകളുടെ 75 കി.ഗ്രാം ബോക്സിങ്ങില്‍ കാമറൂണ്കാരിയായ സിന്‍ഡി നഗംബയാണ് വെങ്കലം നേടി ചരിത്രം സൃഷ്ടിച്ചത്.
ഇത്തവണ എട്ട് വിഭാഗങ്ങളിലായി 32 ലോക റിക്കോര്‍ഡുകളും 10 വിഭാഗങ്ങളിലായി 125 ഒളിംപിക്സ് റിക്കോര്‍ഡുകളുമാണ് പാരീസില്‍ പിറന്നത്.
ഏറ്റവും കൂടുതല്‍ സ്വര്‍ണം നിര്‍ണയിക്കപ്പെട്ട അത്ലറ്റിക്സിലെയും നീന്തലിലെയും പ്രകടനമാണ് അമേരിക്കയ്ക്ക് തുണയായത്. നീന്തലില്‍ എട്ടും അത്ലറ്റിക്സില് 14ഉം ജിംനാസ്റ്റിക്സില്‍ മൂന്നും ബാസ്ക്കറ്റ്ബോളില്‍ രണ്ടും സൈക്ലിങ്ങില്‍ മൂന്നും ഫെന്സിങ്ങിലെയും ഗുസ്തിയിലെയും രണ്ടും ഫുട്ബോല്ലെയും ഗോള്‍ഫിലെയും ഷൂട്ടിങ്ങിലെയും റോവിങ്ങിലെയും സര്ഫിങ്ങിലെയും ഭാരോദ്വഹനത്തിലെയും ഒന്നു വീതം സ്വര്‍ണവുമാണ് യുഎസിന് തുണയായത്.ചൈന ഡൈവിങ്ങിലെ എട്ടും ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്ങിലെ രണ്ടും ടേബിള്‍ ടെന്നീസിനെ അഞ്ചും തൂത്തുവാരി. ഷൂട്ടിങ്ങിലും ഭാരേദ്വഹനത്തിലും അഞ്ച് വീതവും ബോക്സിങ്ങിലും ജിംനാസ്റ്റിക്സിലും മൂന്നുവീതവും നീന്തലിലും ബാഡ്മിന്റണിലും കനോയിങ്ങിലും രണ്ടും അത്ലറ്റിക്സിലും സൈക്ലിങ്ങിലും നേടിയ ഓരോ സ്വര്‍ണവുമാണ് ചൈനയ്ക്ക് കരുത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: