ന്യൂദല്‍ഹി: ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താല്‍ എങ്ങനെ മതേതര സര്‍ക്കാരാകുമെന്ന് ലോക പ്രശസ്ത എഴുത്തുകാരിയും വധഭീഷണികളെ തുടര്‍ന്ന് ഭാരതത്തില്‍ അഭയം തേടിയ ബംഗ്ലാദേശ് നോവലിസ്റ്റുമായ തസ്ലീമ നസ്റിന്.
മറ്റ് മതവിഭാഗങ്ങളെ വെറുക്കണം എന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് മതഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് മതേതര സര്‍ക്കാരെന്ന പേരില്‍ എങ്ങനെയാണ് അധികാരത്തില്‍ ഏറാന്‍ കഴിയുന്നത്. ഇടക്കാല സര്‍ക്കാര്‍ മതേതര സര്‍ക്കാരല്ലെന്നും അവര്‍ എക്സില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുക്കള്‍ അടങ്ങുന്ന മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന കൊടിയ പീഡനത്തിന്റെ പശ്ചാത്തലത്തിലാണ് തസ്ലീമയുടെ വിമര്‍ശനം. ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ ലോകത്തിന് മുന്നില്‍ തുറന്ന് കാണിച്ച എഴുത്തുകാരിയാണ് തസ്ലീമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: