ന്യൂദല്‍ഹി: ഓഹരി വിപണിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള രാഹുലിന്റെ നീക്കങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബിജെപി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള നഗ്‌നമായ ശ്രമമാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണങ്ങളുടെ മറവില്‍ രാഹുല്‍ നടത്തുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശശക്തികളുടെ നീക്കങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് കോൺഗ്രസ്.
ഹിന്‍ഡെന്‍ബര്‍ഗ് നടത്തിയ മുന്‍ ആരോപണങ്ങളുടെ നിജസ്ഥിതി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയതാണ്. 2024 ജനുവരി മൂന്നിന്, ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി, സെബി ബോധപൂര്‍വമായ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചു. അന്ന് ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചതിന് സെബി നല്‍കിയ നോട്ടീസിന് മറുപടി നല്‍കാതെ, അതിന്റെ മേധാവിയെ കടന്നാക്രമിക്കുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമെന്നും കോൺഗ്രസ് പങ്കാളിയായുള്ള ഗൂഢാലോചന ജനം തള്ളു0. രാജ്യത്തിന്റെ നാശമാണ് രാഹുലിന്റെ ലക്ഷ്യം, മാളവ്യ വിമര്‍ശിച്ചു.
അദാനി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: