ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ മഴ ശക്തം. മഴക്കെടുതിയില്‍ 30 പേര്‍ക്കാണ് ജീവന് നഷ്ടമായത്. പഞ്ചാബ്, ദല്‍ഹി, ഹരിയാന, രാജസ്ഥാന്, ചണ്ഡിഗഡ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ്, ആസാം, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പുണ്ട്.
രാജസ്ഥാനില്‍ 20 പേര് മഴക്കെടുതി മൂലം മരിച്ചു. കരൗലി ജില്ലയില്‍ റിക്കാര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്, 38 സെന്റിമീറ്റര്‍. ഇവിടെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതില്‍പെട്ട് അഞ്ച് യുവാക്കളെ കാണാതായി. അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയാണ് രാജസ്ഥാനില്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
വാഹനം ഒഴുക്കില്‍പ്പെട്ട് പഞ്ചാബില്‍ ഒന്‍പത് പേര് മരിച്ചു. ദല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണുള്ളത്. തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മുന്നറിയിപ്പുണ്ട്. പഞ്ചാബിലും ഹരിയാനയിലും ആഗസ്ത് 15 വരെ മഴ തുടരുമെന്നാണ് പ്രവചനം.
കര്‍ണാടകയില്‍ കേന്ദ്രം പ്രളയമുന്നറിയിപ്പ് നല്കി. ബെംഗളൂരുവില്‍ പെയ്ത ശക്തമായ മഴയില്‍ റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ബന്നാര്‍ഘട്ട റോഡ്, ജയദേവ് അടിപ്പാത തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗത തടസം നേരിടുന്നുണ്ട്. 17 വരെ ബെംഗളൂരുവില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: