ചേര്‍ത്തല: കഴിഞ്ഞ ദിവസം കൊച്ചിയില്‍ അന്തരിച്ച ജൂത വനിത ചേര്‍ത്തല താലൂക്കിലെ ഏറ്റവും വലിയ ഭൂവുടമ. കൊച്ചിയില്‍ അവശേഷിച്ച ഏക പരദേശി യഹൂദയായ ക്വീനി ഹലേഗുവയാണ് മട്ടാഞ്ചേരിയില്‍ മരണമടഞ്ഞത്. ക്വീനി എന്ന പേര് കടക്കരപ്പള്ളി, പട്ടണക്കാട് അടക്കമുള്ള വില്ലേജ് ഓഫീസുകളിലെ തണ്ടപ്പേര് രജിസ്റ്ററുകളിലെ നിരവധി പേജുകളില്‍ കാണാം. സ്വന്തമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും ഇടയ്ക്ക് സ്വദേശമായ ഇസ്രായേലിലേക്ക് പോയതോടെ ഭൂമി അന്യാധീനപ്പെട്ടു.
ചേര്‍ത്തല താലൂക്കിന്റെ കാര്‍ഷിക മേഖലയ്ക്ക് അടിത്തറയിട്ട ഹലേഗുവ കുടുംബക്കാരിയായ ക്വീനിയുടെ പേരില്‍ വെട്ടയ്ക്കല്‍ പ്രദേശത്ത് മാത്രം ഇന്നും നൂറു കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ ഉണ്ട്. യഹൂദ പ്രമാണിയും വ്യവസായ പ്രമുഖനുമായ എസ്.എസ്. കോഡറിന്റെ മകളാണ് ക്വീനി. സാമുവല്ഹലേഗുവയെ വിവാഹം കഴിച്ചതോടെ ഇവര്‍ ക്വീനി ഹലേഗുവ ആയി.
അര്ത്തുങ്കലിനടുത്തെ കടലോര ഗ്രാമത്തെ ആയിരം തെങ്ങിന് തൈകള്‍ നട്ടുപിടിപ്പിച്ച് തെങ്ങിന് തോപ്പാക്കി മാറ്റിയത് ഹലേഗുവ കുടുംബമാണ്. പിന്നീടാണ് ഈ പ്രദേശം ആയിരംതൈ ആയി മാറിയത്. യഹൂദവിരോധം മൂലം പോര്‍ച്ചുഗീസുകാരനായ പടത്തലവന് അല്‍ബുക്കര്‍ക്ക് ഈ തെങ്ങിന് തോപ്പ് ആക്രമിച്ച് നശിപ്പിച്ചിരുന്നെങ്കിലും യഹൂദര്‍ വീണ്ടും പഴയപടിയാക്കി.
ഇപ്പോഴും ഇവിടുത്തെ വിത്ത് തേങ്ങയുടെ ഗുണങ്ങള്‍ ഏറെ പ്രശസ്തമാണ്. കടക്കരപ്പള്ളി, വെട്ടയ്ക്കല്‍, മനക്കോടം തുടങ്ങിയ തീരദേശ ഗ്രാമങ്ങളെ നെല്ലറകളാക്കി ഇവര്‍ മാറ്റിയെടുത്തുവത്രേ. ഇന്നത്തെ വെട്ടയ്ക്കല്‍ ജങ്ഷന്റെ പഴയ പേര് മിറിയം മാര്‍ക്കറ്റ് എന്നായിരുന്നു. മിറിയം എന്ന യഹൂദ സ്ത്രീയുടെ പേരാണിത്. ഒരു കാലത്ത് കൊച്ചി രാജ്യത്തെ ഏറ്റവും വലിയ അരി വിപണി ആയിരുന്നു മിറിയം മാര്‍ക്കറ്റ്. ചേര്‍ത്തല പട്ടണത്തിലെ കച്ചവട കേന്ദ്രമായ മുട്ടത്തിന്റെ ആസൂത്രകരില്‍ ഒരു കൂട്ടര് ഹലേഗുവ കുടുംബക്കാരാണ്. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന്റെ ട്രസ്റ്റി കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: