സ്പെയിനില്‍ നടന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസില്‍ മോശം പ്രകടനത്തിലൂടെ തിളക്കം മങ്ങിയിരുന്ന പ്രജ്ഞാനന്ദ തിരിച്ചുവരവിന്റെ പാതയില്‍. ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റ് പരമ്പരയിലെ ബാക്കിയുള്ള രണ്ട് ടൂര്‍ണ്ണമെന്‍റുകള്‍ ആരംഭിക്കാറായി. ഇതില്‍ നാലാമത്തെ ടൂര്‍ണ്ണമെന്‍റായ സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ആഗസ്ത് 12 മുതല്‍ 16 വരെ നടക്കും. അതു കഴിഞ്ഞാല്‍ ഗ്രാന്‍റ് ചെസ് ടൂറിലെ അവസാന ടൂര്‍ണ്ണമെന്‍റായ സിന്‍ക്വിഫീല്‍ഡ് ടൂര്‍ണ്ണമെന്‍റ് നടക്കും.
ഇതുവരെ ഗ്രാന്‍റ് ചെസ് ടൂറിലെ മൂന്ന് ടൂര്‍ണ്ണമെന്‍റുകള്‍ അവസാനിച്ചപ്പോള്‍ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. ലോകോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരായ ഒമ്പതുപേരാണ് അമേരിക്കയിലെ മിസൂറിയിലെ വേള്‍സ് ചെസ് ഹാള്‍ ഓഫ് ഫെയിമില്‍ നടക്കുന്ന സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഗ്രാന്‍റ് ചെസ് ടൂറില്‍ (ജിസിടി) പ്രജ്ഞാനന്ദ മൂന്നാം സ്ഥാനത്താണ്. പ്രജ്ഞാനന്ദയ്‌ക്ക് ഇതുവരെ നടന്ന ഗ്രാന്‍റ് ചെസ് ടൂറുകളില്‍ നിന്നും 16.25 പോയിന്‍റുണ്ട്. ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ നിലകൊള്ളുന്ന യുഎസിന്റെ ഫാബിയാനോ കരുവാനയ്‌ക്ക് 22.25 പോയിന്‍റുണ്ട്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയ്‌ക്ക് 17.58 പോയിന്‍റുണ്ട്. സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഫാബിയാനോ കരുവാന, അലിറെസ ഫിറൂഷ എന്നിവരെപ്പോലെ പ്രജ്ഞാനന്ദയ്‌ക്കും കിരീടസാധ്യത കല്‍പിക്കുന്നു.
ആഗസ്ത് 12ന് ആരംഭിച്ച് 16 വരെ നീളുന്ന അമേരിക്കയിലെ സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സില്‍ 10 പേരാണ് മാറ്റുരയ്‌ക്കുന്നത്. യുഎസിന്റെ ഫാബിയാനോ കരുവാന, ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ, യുഎസിന്റെ ഹികാരു നകാമുറ, യുഎസിന്റെ ലെവോണ്‍ ആറോണിയന്‍, ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ്, ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവ്, യുഎസിന്റെ വെസ്ലി സോ, യുഎസിന്റെ ലെയ്നിയര്‍ ഡൊമിംഗ്വസ് പെരെസ്, റഷ്യയുടെ ഇയാന്‍ നെപോമ്നിഷി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. പത്ത് കളിക്കാര്‍ തമ്മില്‍ അഞ്ച് ദിവസങ്ങളിലായി 9 റാപ്പിഡും 18 ബ്ലിറ്റ്സുമാണ് നടക്കുക. ഈ ടൂര്‍ണ്ണമെന്‍റിലെ വിജയിക്ക് ഒരു ലക്ഷം ഡോളറും റണ്ണര്‍ അപിന് 50000 ഡോളറും ലഭിക്കും. വേഗക്കളിയായ റാപിഡിലും ബ്ലിറ്റ്സിലും മിടുക്കനാണ് പ്രജ്ഞാനന്ദ.
പിന്നീട് ആഗസ്ത് 18 മുതല്‍ 29 വരെ സിന്‍ക്വഫീല്‍ഡ് ടൂര്‍ണ്ണമെന്‍റ് നടക്കും. ഇതില്‍ ഇന്ത്യയുടെ ഡി. ഗുകേഷും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: