പാലക്കാട്: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണ സ്ത്രീയെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍. പാലക്കാട്-കോഴിക്കോട് റൂട്ടില്‍ ചിറയ്ക്കല്‍ പടിയില്‍വെച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി കുഴഞ്ഞു വീണതിന് പിന്നാലെ ബസിലെ യാത്രക്കാരിയായ ഫാര്‍മിസ്റ്റ് സിപിആര്‍ നല്കി സ്ത്രീയുടെ ജീവന് പിടിച്ചുനിര്‍ത്തുകയും ചെയ്തു.
ബസിലെ യാത്രക്കാരിയായ ബീന എന്ന ഫാര്‍മിസ്റ്റ് ആണ് സിപിആര്‍ നല്‍കിയത്. ഇതിനിടെ ബസ് നേരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: