ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്ന് വിളിക്കപ്പെട്ട ഭിക്കാജി റുസ്തം കാമ എന്ന മാഡം കാമ അടിയുറച്ച സ്വാതന്ത്ര്യസമരസേനാനിയും. സ്ത്രീകളുടെ അവകാശപ്പോരാളിയും സോഷ്യലിസ്റ്റും ആയിരുന്നുലണ്ടനിൽ വച്ച് ദാദാഭായ് നവറോജിയെ കണ്ടതിന് ശേഷമാണ് അവർ ഈ ലക്ഷ്യത്തിലേക്ക് ആകർഷിക്കപ്പെട്ടത്.
അതിനുശേഷം, ലാലാ ഹർദയാൽ, ശ്യാംജി വർമ്മ തുടങ്ങിയ ദേശീയവാദികളെയും അവർ കണ്ടുമുട്ടി. അവർ പ്രസ്ഥാനത്തിന്റെ സജീവ അംഗമായിത്തീർന്നു.സോഷ്യലിസത്തിൽ ആകൃഷ്ടയായ മാഡം കാമ 1907 ൽ ജർമ്മനിയിൽ സ്റ്റൂറ്റ്ഗാർട്ടിൽ ചേർന്ന അന്താരാഷ്‌ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി ചരിത്രം സൃഷ്ടിച്ചു. ആദ്യമായി വിദേശമണ്ണിൽ ഉയർന്ന ഇന്ത്യൻ പതാക ആയിരുന്നു അത്. ഇന്ത്യയിൽ തിരികെ പ്രവേശിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുമതി നിഷേധിച്ചു. അതോടെ പാരീസിലേക്ക് പോയ കാമ അവിടെ ഇന്ത്യൻ സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനം തുടർന്നു .
ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും ഫ്രാൻസും സഖ്യകക്ഷികളായപ്പോൾ 1914 ൽ കാമയെ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്ത നാട് കടത്തി. ഏറെക്കാലം പല രാജ്യങ്ങളിൽ അലയേണ്ടിവന്ന കാമയ്‌ക്ക് എഴുപത്തിനാലാം വയസ്സിൽ 1935ൽ ഗുരുതരമായി അസുഖബാധിതയായശേഷമേ ഇന്ത്യയ്‌ക്ക് മടങ്ങാൻ ആയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: