മാരാരിക്കുളം: ബാങ്കോക്കില്‍ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ഫാഷന്‍ ഷോ മത്സരത്തില്‍ ആലപ്പുഴ വളവനാട് സ്വദേശി ഏഴു വയസുകാരന് അപ്പുണ്ണിക്ക് മൂന്നാം സ്ഥാനം. ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ വിഭാഗത്തിലാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
ഫിലിപ്പൈന്സുകാരനൊപ്പമാണ് മൂന്നാം സ്ഥാനം പങ്ക് വെച്ചത്. വളവനാട് വിജയ നിവാസില്‍ കണ്ണനുണ്ണിയുടെയും അനുവിന്റെയും മകനാണ്. മിമിക്രിയും, ഡാന്‍സും ചേര്‍ന്ന മിഡാ ഷോയുമായി അപ്പുണ്ണി മികച്ച പ്രകടനം കാഴ്ചവെച്ചു. അഭിമുഖം, നാഷണല്‍ കോസ്റ്റ്യൂം, സ്യൂട്ട് വിഭാഗം റാമ്പ് വാക്ക് മത്സരങ്ങള്‍ എന്നിവയാണ് ഫൈനലില്‍ നടന്നത്.
മോഡലായും ടിവി കോമഡി ഷോകളിലെ അഭിനേതാവുമായ അപ്പുണ്ണി നാലുവയസുമുതല്‍ മിമിക്രി രംഗത്തുണ്ട്. അച്ഛന് കണ്ണനുണ്ണിയാണ് ഗുരു. പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക്ക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: