ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മാര്‍വെല്‍ കമ്പനിയുടെ സൂപ്പര്‍ ഹീറോ ചിത്രമായ ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ ഇതിനോടകം 100 കോടി ഡോളര്‍ വരുമാനം നേടിക്കഴിഞ്ഞു. മൂന്നാം ആഴ്ചയുടെ വാരാന്ത്യത്തിലാണ് ഈ ലക്ഷ്യത്തിലെത്തിയത്. ഇതോടെ 2024ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ഡെഡ്പൂള്‍ ആന്‍റ് വോള്‍വെറിന്‍ എന്ന ചിത്രം. ഇതിന് മുന്‍പ് 2024ല്‍ 100 കോടി ഡോളര്‍ നേടിയത് ഡിസ് നിയുടെ ഇന്‍സൈഡ് ഔട്ട് 2 എന്ന സിനിമയാണ്. എന്തായാലും വരുമാനത്തിന്റെ കാര്യത്തില്‍ ഡെഡ് പൂള്‍ ആന്‍റ് വോള്‍വൊറിന്‍ ഇനിയും കൂടുതല്‍ ഉയരത്തിലേക്ക് കുതിക്കും.കാരണം തിയറ്ററില്‍ പടം എത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടേയുള്ളൂ.
മാര്‍വെലിനെ സംബന്ധിച്ചിടത്തോളം കോമിക് ബുക് സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഇതിന് മുന്‍പ് 100 കോടി ഡോളര്‍ നേടിയത് 2021ലെ സ്പൈഡര്‍മാന്‍ എന്ന ചിത്രമാണ്.
അമേരിക്കയിലെ സുപ്രസിദ്ധ കോമിക് ബുക് കമ്പനിയാണ് മര്‍വെല്‍ കോമിക്സ്. സ്പൈഡര്‍മാന്‍, ഹള്‍ക്, അയേണ്‍മാന്‍….തുടങ്ങിയ അസംഖ്യം സൂപ്പര്‍ഹീറോമാര്‍ മാര്‍വെല്‍ കോമിക്സിന്റെ സൃഷ്ടിയാണ്. മാര്‍വെല്‍ നിര്‍മ്മിക്കുന്ന സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ പൊതുവെ ഹിറ്റാകാറുണ്ടെങ്കിലും ഇയിടെ മാര്‍വെല്‍ കമ്പനി പുറത്തിറക്കിയ പല സൂപ്പര്‍ ഹീറോ സിനിമകളോടും പൊതുവേ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും പ്രേക്ഷകര്‍ക്കിടയില്‍ മടുപ്പ് വളര്‍ന്നുവരികയായിരുന്നു. ശതകോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മൂന്ന് സൂപ്പര്‍ ഹീറോ ചിത്രങ്ങളാണ് ബോക്സോഫീസില്‍ തലകുത്തി വീണത്. എന്നാല്‍ സൂപ്പര്‍ ഹീറോകളുടെ വീടായ മാര്‍വെലിന് നിര്‍മ്മിക്കാന്‍ കഴിയുക അവരുടെ സൂപ്പര്‍ ഹീറോകളെക്കുറിച്ചുള്ള സിനിമകള്‍ മാത്രമാണ്. അങ്ങിനെയാണ് വീണ്ടും ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍ എന്ന സൂപ്പര്‍ ഹീറോ സിനിമ നിര്‍മ്മിച്ചത്. ഈ നാലാമത്തെ സൂപ്പര്‍ഹീറോ ചിത്രം മാര്‍വെലിനെ അതിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സഹായിച്ചിരിക്കുന്നു.. ‘ഡെഡ് പൂള്‍ ആന്‍റ് വോള്‍വെറിന്‍’ എന്ന ഈ സൂപ്പര്‍ ഹീറോ ചിത്രം ഇന്ത്യയില്‍ വന്‍ജനപ്രീതി നേടുകയാണ്. ഏകദേശം 100 കോടി രൂപയില്‍ അധികം ഇന്ത്യയിലും നേടി.
മരണമില്ലാത്ത ഡെഡ് പൂള്‍…ആരോടും ഏറ്റുമുട്ടുന്ന വോള്‍വെറിന്‍
മാര്‍വെല്‍ കോമിക്സിന്റെ രണ്ട് കഥാപാത്രങ്ങളാണ് ഡെഡ് പൂളും വോള്‍വെറിന്‍. മരണമില്ലാത്ത ചെകുത്താനായ ഡെഡ് പൂള്‍….അവഞ്ചേഴ്സ് പട ഒന്നിച്ചുവന്നാലും നെഞ്ച് വിരിച്ച് നില്‍ക്കുന്ന വോള്‍വെറിന്‍….ഇവരുടെ കഥയാണ് ഈ സിനിമ സിനിമയിലുടനീളം ചോരയാണ്. വയലന്‍സ് ഉടനീളമുണ്ട്. ടൈം ട്രാവല്‍ ഉപകരണം ഉപയോഗിച്ച് സേക്രഡ് ടൈം ലൈനില്‍ എത്തിയ ഡെഡ് പൂള്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. അവന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി പോകുന്നതിനിടയില്‍ ടൈം വേരിയന്‍റ് അതോറിറ്റി (ടിവിഎം) ഡെഡ് പൂളിനെ പുതിയൊരു ദൗത്യം ഏല്‍പിക്കുന്നു. ആ ദൗത്യത്തിന് ഡെഡ് പൂളിനൊപ്പം എത്തുകയാണ് വോള്‍വെറിന്‍. ഷോണ്‍ ലെവിയാണ് സംവിധായകന്‍. ഹോളിവുഡ് താരം റെയ് നോള്‍ഡ് ആണ് ഡെഡ് പൂള്‍ ആയി എത്തുന്നത്. വോള്‍വെറിന്‍ ആയി ചിത്രത്തില്‍ എത്തുന്നത് ഹ്യൂ ജാക്ക് മാനാണ്.
ഇന്ത്യയിൽ ഹോളിവുഡ് സിനിമകളുടെ എക്കാലത്തെയും മികച്ച 10 ഓപ്പണിംഗ് വാരാന്ത്യങ്ങളിൽ ഡെഡ്‌പൂളും വോൾവറിനും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: