Sports

വനിതാ മാരത്തണ്‍: സിഫാന്‍ ഹസ്സന് റിക്കോര്‍ഡ് സ്വര്‍ണം

Published by

പാരീസ്: ഒളിംപിക്സില്‍ വനിതാ മാരത്തണില്‍ നെതര്‍ലന്‍ഡ്സിന്റെ സിഫാന്‍ ഹസ്സന് ഒളിംപിക്സ് റിക്കോര്‍ഡോടെ സ്വര്‍ണം. 2 മണിക്കൂര്‍ 22:55 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് നെതര്‍ലന്‍ഡ്സ് താരം സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്.

2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ എത്യോപ്യയുടെ ടികി ഗെലാന സ്ഥാപിച്ച 2 മണിക്കൂര്‍ 23.07 മിനിറ്റിന്റെ റിക്കോര്‍ഡാണ് സിഫാന്‍ ഇന്നലെ തിരുത്തിയത്. പാരീസില്‍ സിഫാന്റെ മൂന്നാം മെഡലാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ 5000, 10000 മീറ്ററുകളില്‍ വെങ്കലം നേടിയിരുന്നു. എത്യോപ്യയില്‍ ജനിച്ച സിഫാന്‍ തന്റെ 15-ാം വയസ്സില്‍ നെതര്‍ലന്‍ഡ്സിലേക്ക് കുടിയേറിയതാണ്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സില്‍ 5000, 10000 മീറ്ററുകളില്‍ സ്വര്‍ണവും 1500 മീറ്ററില്‍ വെങ്കലവും നേടിയിട്ടുണ്ട് സിഫാന്‍.

പാരീസിലെ മാരത്തണില്‍ എത്യോപ്യയുടെ ടിഗിസ്റ്റ് അസഫാ 2 മണിക്കൂര്‍ 22:58 മിനിറ്റില്‍ വെള്ളിയും കെനിയയുടെ ഹെലന്‍ ഒബിറി രണ്ട് മണിക്കൂര്‍ 23.10 മിനിറ്റില്‍ വെങ്കലവും നേടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക