ബെംഗളൂരു: ബംഗ്ലാദേശില്‍ ഹിന്ദു, ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഹിന്ദു സ്വയംസേവകസംഘ് (എച്ച്എസ്എസ്) യുഎസ്എ ആവശ്യപ്പെട്ടു.
കടുത്ത മനുഷ്യാവകാശലംഘനമാണ് അവിടെ നടക്കുന്നത്. ബംഗ്ലാദേശിലെ സര്‍ക്കാരിനെതിരെയെന്ന നിലയിലാരംഭിച്ച വിദ്യാര്‍ത്ഥി, പൗര പ്രക്ഷോഭം ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള ഹീനമായ അക്രമമായി മാറുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വരെ ക്രൂരമായ അക്രമമാണുണ്ടായതെന്ന് എച്ച്എസ്എസ് ചൂണ്ടിക്കാട്ടി. കാളിക്ഷേത്രങ്ങളും ഇസ്കോണ്‍ ദേവാലയങ്ങളും അവര്‍ തകര്‍ത്തു. കച്ചവടസ്ഥാപനങ്ങളും വീടുകളും കൊള്ളയടിച്ചു.
ന്യൂനപക്ഷ സമൂഹത്തിനെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് നടക്കുന്നത്. സൈനിക പിന്തുണയോടെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന പ്രൊഫ. മുഹമ്മദ് യൂനിസ് ഈ വിഷയത്തില്‍ മാനുഷികമായ ഇടപെടലിന് മുതിരണം. എവിടെയെങ്കിലും ഉണ്ടാകുന്ന അനീതി എല്ലായിടത്തെയും നീതിക്ക് ഭീഷണിയാണെന്ന മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ പ്രസ്താവന ബംഗ്ലാദേശ് ഭരണകൂടത്തെ ഓര്‍മിപ്പിക്കുകയാണ്. അമേരിക്കയിലെ ഭരണകൂടത്തോടും പൗര സമൂഹത്തോടും നയതന്ത്ര വിദഗ്ധരോടും ബംഗ്ലാദേശിലെ ന്യൂനപക്ഷസമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം, എച്ച്എസ്എസ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: