ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുടെ സാന്നധ്യമെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ രേഖാചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കത്വയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്‍കുടിലുകളിലാണ് നാല് ഭീകരരെ കണ്ടതായി സ്ഥിരീകരിച്ചത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ഭീകര സംഘടനയായ ജെയ്ഷെ മൊഹമ്മദിന്റെ നിഴല്‍ ഗ്രൂപ്പായ കശ്മീര്‍ ടൈഗേഴ്സിലെ അംഗങ്ങളാണിവര്‍. അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇവര്‍ നുഴഞ്ഞുകയറിയതാണ്. ശക്തമായ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല. കത്വയിലെ ഉയര്‍ന്ന വനപ്രദേശങ്ങളായ മല്‍ഹാര്‍, ബാനി, സിയോജ്ധര്‍ എന്നിവിടങ്ങളിലാണ് ഭീകരരെ അവസാനമാമായി കണ്ടത്, പോലീസ് അറിയിച്ചു.
രേഖാചിത്രം പുറത്തുവിട്ടതിനൊപ്പം ഇറക്കിയ പ്രസ്താവനയില്‍ ഒരു ഭീകരന് 5 ലക്ഷം വീതം ആകെ 25 ലക്ഷം രൂപയാണ് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: