തിരുവനന്തപുരം: മിമിക്രി താരം ഉല്ലാസ് പന്തളം വിവാഹിതനായി. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. വധു ദിവ്യ അഭിഭാഷകയാണ്. അതിന് പുറമെ രാഷ്ട്രീയപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.
സാലിഗ്രാമം ഉമേമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത കൂട്ടുകാരും ബന്ധുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. ഇത് ഉല്ലാസിന്റെ രണ്ടാമത്തെ വിവാഹമാണ്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്- ഇന്ദുജിത്തും സൂര്യജിത്തും.
ടെലിവിഷന്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോയിലൂടെയും ജനപ്രിയനായ താരമാണ് ഉല്ലാസ് പന്തളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: