ന്യൂദല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരമോന്നതി സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച് തിമോര്‍ ലെസ്തെ. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് തിമോര്‍-ലെസ്തെ തിമോര്‍ ലെസ്തെയുടെ പ്രസിഡന്റ് ജോസ് റാമോസ്-ഹോര്‍ട്ടയാണ് മുര്‍മുവിന് സമ്മാനിച്ചത്. തിമോര്‍ ലെസ്തെ സന്ദര്‍ശിക്കുന്ന ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതിയാണ് മുര്‍മു.
തിമോര്‍ ലെസ്തെയുടെ പരമോന്നത സിവിലിയന്‍ ബഹുമതി നേടിയ രാഷ്ട്രപതി മുര്‍മുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തിമോര്‍ ലെസ്തെ സര്‍ക്കാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് തിമോര്‍-ലെസ്തെ നല്കി ആദരിച്ചത് രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനകരമായ മുഹൂര്‍ത്തമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും പരസ്പര ബഹുമാനവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
തിമോര്‍ ലെസ്തെയിലെത്തിയ മുര്‍മുവിന് ഊഷ്മള സ്വീകരണമാണ് ഭരണകൂടം നല്‍കിയത്. പൊതുസേവനം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിലെ മുര്‍മുവിന്റെ നേട്ടങ്ങള്‍ പരിഗണിച്ചാണ് ഈ ബഹുമതി. ഭാരതവും തിമോര്‍ ലെസ്തെയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ബഹുമതിയെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മുര്‍മു പ്രതികരിച്ചു. തിമോറില്‍ ഭാരതത്തിന്റെ എംബസി ഉടന്‍ തുറക്കുമെന്നും മുര്‍മു അറിയിച്ചു. തിമോര്‍ ലെസ്തെയുമായുള്ള നയതന്ത്രബന്ധം കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് താമസിക്കുന്ന ഭാരതീയര്‍ക്ക് സേവനങ്ങള്‍ സുഗമമാക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായം ചെയ്ത് നല്‍കുന്നതിലും എംബസി നിര്‍ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
ഇരു രാജ്യത്തെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും പുതിയ എംബസിക്ക് സാധിക്കും. പുരോഗതിയിലേക്കും വികസനത്തിലേക്കും രാജ്യത്തെ പടത്തുയര്‍ത്താനും സഹകരിക്കാനും സഹയാം നല്‍കാനും ഭാരതം പ്രതിജ്ഞബദ്ധമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: