മ്യാന്മാറിൽ നിന്ന് ബംഗ്ലാദേശിലേയ്‌ക്ക് പലായനം ചെയ്യാൻ ശ്രമിച്ച റോഹിങ്ക്യകൾക്ക് നേരെ ഡ്രോൺ ആക്രമണം . 150 ഓളം പേർ കൊല്ലപ്പെട്ടു. മ്യാൻമറിലെ പടിഞ്ഞാറൻ നഗരമായ റാഖൈനിലാണ് ആക്രമണം നടന്നത്.
ബംഗ്ലാദേശിലെ നാഫ് നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത് . കലാപം രൂക്ഷമായ ബംഗ്ലാദേശിലേക്ക് കഴിഞ്ഞയാഴ്ച മുതൽ പലായനം ചെയ്യുകയാണ് മ്യാന്മാറിൽ നിന്നുള്ള റോഹിങ്ക്യകൾ . ആക്രമണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തെ റാഖൈൻ വംശീയ വിഭാഗത്തിന്റെ സൈനിക വിഭാഗമായ അരാകൻ ആർമി നിഷേധിച്ചു.
എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്നവർ അരാകൻ സൈന്യത്തെയാണ് കുറ്റപ്പെടുത്തിയത്. ഇത് സ്ഥിരീകരിച്ചാൽ, രാജ്യത്തെ ആഭ്യന്തരയുദ്ധത്തിൽ സാധാരണക്കാർ ഉൾപ്പെടുന്ന ഏറ്റവും മാരകമായ ആക്രമണമായിരിക്കും ഇത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, കുട്ടികളടക്കം ഒട്ടേറെ ആളുകളുടെ മൃതദേഹങ്ങൾ നദിക്ക് സമീപമുള്ള റോഡിൽ ചിതറിക്കിടക്കുന്നത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: