Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വഖഫ് മുസ്ലീം വിഷയമല്ല, ഭൂമിയുടെ അവകാശ പ്രശ്‌നം

വി. മുരളീധരന്‍ by വി. മുരളീധരന്‍
Aug 11, 2024, 05:00 am IST
in Main Article

വഖഫ് ഭേദഗതി ബില്‍ ഇസ്ലാമിക വിശ്വാസങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്നാണ് കോണ്‍ഗ്രസും മറ്റ് ഇന്‍ഡി സഖ്യകക്ഷികളും ആരോപിക്കുന്നത്. ഭേദഗതിയുടെ പേരില്‍ പതിവ് കപട മതേതരവാദികളും വ്യാജപ്രചാരണങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് ഭേദഗതി എന്നാണ് പാര്‍ലമെന്റിലടക്കം ഇക്കൂട്ടര്‍ ആരോപിക്കുന്നത്. വാസ്തവത്തില്‍ മുസഌങ്ങളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒന്നിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. വഖഫ് ഭൂമിയുടെ കാര്യത്തില്‍ സുതാര്യത കൊണ്ടുവരുന്നത് ഇസ്ലാം മതവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന കാര്യവുമല്ല.

തമിഴ്‌നാട്ടിലെ തിരുച്ചെന്തുരൈ ഗ്രാമത്തിന്റെയും ഗ്രാമവാസികളുടെയും പ്രതിസന്ധി ഒരുപക്ഷേ വഖഫിനായി വാദിക്കുന്ന പ്രമുഖ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ല. 480 ഏക്കറുള്ള തിരുച്ചെന്തുരൈ ഗ്രാമം മുഴുവന്‍ വഖഫ് ഭൂമിയാണെന്നാണ് അവകാശപ്പെടുന്നത്. മൂന്നു തലമുറയായി ഗ്രാമത്തില്‍ താമസിക്കുന്ന രാജഗോപാല്‍ എന്ന വ്യക്തി 2022ല്‍ തന്റെ ഭൂമി വില്‍ക്കാന്‍ ശമിച്ചപ്പോഴാണ് വഖഫ് ബോര്‍ഡില്‍ നിന്ന് നിരാക്ഷേപ പത്രം (എന്‍ഒസി) വാങ്ങണം എന്ന വിവരം അറിയുന്നത്. ഹിന്ദു ഭൂരിപക്ഷമായ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 1500 വര്‍ഷം പഴക്കമുള്ള ചന്ദ്രശേഖരസ്വാമി ക്ഷേത്രഭൂമിയും വഖഫ് ഭൂമിയാണത്രെ . പത്ത് തലമുറയായി ആ ഗ്രാമത്തില്‍ ജീവിക്കുന്നവര്‍പ്പോലും അവിടെ ഒരു മുസ്ലീം കുടുംബം പോലുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ശ്രീരാമ ജന്മഭൂമിയായ അയോധ്യ മുതല്‍ മഥുര കൃഷ്ണജന്മഭൂമിയും സോമനാഥ ക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ഗുജറാത്തിലെ രുദ്ര മഹാലയ ക്ഷേത്രവുമടക്കം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലാണെന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്. അയോധ്യ മോചിപ്പിക്കാന്‍ നൂറ്റാണ്ട് നീണ്ട നിയമപ്പോരാട്ടം വേണ്ടി വന്നു. ഇസഌം മതം ജനിക്കുന്നതിനും മുമ്പേ സ്ഥാപിക്കപ്പെട്ട പുണ്യക്ഷേത്രങ്ങള്‍ നിലകൊള്ളുന്ന ഭൂമിയും വഖഫാണെന്ന് വാദിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇതിന്റെ പേരില്‍ രാജ്യത്തെ വിവിധ കോടതികളില്‍ നിയമപോരാട്ടം നടക്കുകയാണ്.

കോടതിയെത്തന്നെ വഖഫാക്കിയ കഥയുമുണ്ട്. അലഹബാദ് ഹൈക്കോടതി നിലനില്‍ക്കുന്ന ഭൂമി വഖഫാണെന്ന വാദം കേട്ട് കോടതി പോലും ഞെട്ടി. കോടതി പരിസരത്ത് ഉണ്ടായിരുന്ന മോസ്‌ക് ഉടന്‍ പൊളിച്ചുമാറ്റാനുള്ള ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു. പാട്ടഭൂമി വഖഫാക്കി മാറ്റിയതിനെ സുപ്രീംകോടതി അന്ന് നിശിതമായി വിമര്‍ശിക്കുകയുണ്ടായി. രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ കണ്ണായ സ്ഥലങ്ങളെല്ലാം ഇന്നും വഖഫ് ഭൂമിയാണെന്നാണ് വാദം. കൊണാട്ട് പ്ലേസ്, അശോക റോഡ്, ലോധി റോഡ്, മഥുര റോഡ് എന്നിങ്ങനെ നഗരഹൃദയമെല്ലാം വഖഫാണ് എന്നാണ് അവകാശപ്പെടുന്നത്. 123 വസ്തുക്കളാണ് ദല്‍ഹിയില്‍ അനധികൃതമായി വഖഫ് സ്വന്തമാക്കിയതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. 2014 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ സ്ഥലങ്ങള്‍ ദല്‍ഹി വഖഫ് ബോര്‍ഡിന് തീറെഴുതി.

രാജ്യത്ത് എവിടെയും ഏത് മതവിഭാഗത്തിന്റെയും വ്യക്തികളുടെയും സ്വത്ത് വഖഫാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലാണ് നിലവിലെ ചട്ടം, അതാണ് ഭേദഗതി ചെയ്യാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡിന് ബോധ്യപ്പെടുന്ന ഏത് ഭൂമിയും ഒരു രേഖയുമില്ലാതെ കൈവശപ്പെടുത്താനാവും വിധമാണ് നിലവിലെ ചട്ടം. ഒരിക്കല്‍ ഭൂമി വഖഫായി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന്‍മേലുള്ള തര്‍ക്കം പരിഹരിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിനാണ്. ഈ ട്രൈബ്യൂണല്‍ മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതാണ്. ”മതത്തിന് പുറത്തു നിന്നുള്ളയാളുകളെ ഉള്‍പ്പെടുത്താന്‍ ശ്രമം” എന്ന് വിമര്‍ശിക്കുന്നവര്‍ വിശദീകരിക്കേണ്ടത് അമുസ്ലീങ്ങളുടെ ഭൂമി അവകാശ തര്‍ക്കവും മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെട്ട സമിതി പരിഹരിക്കണം എന്ന് പറയുന്നതിലെ യുക്തിയാണ്.

അയോധ്യ ക്ഷേത്ര ട്രസ്റ്റുമായോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായോ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താരതമ്യമില്ല. ഹിന്ദു ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ദേവസ്വം ബോര്‍ഡുകളും ട്രസ്റ്റുകളും കൈകാര്യം ചെയ്യുന്നത്. മറ്റാരുടെയെങ്കിലും ഭൂമിയോ സ്വത്തുവകകളോ നിയമവിരുദ്ധമായി കയ്യേറാന്‍ ഇവയ്‌ക്ക് കഴിയില്ല. വഖഫ് ആക്ടിലെ നാല്‍പതാം വകുപ്പ് ഇത് വ്യക്തമാക്കുന്നു. ഏത് ഭൂമിയും വഖഫ് സ്വത്തെന്ന് അവര്‍ക്ക് സ്വയം ബോധ്യപ്പെട്ടാല്‍ അത് സ്വന്തമാക്കാം. മുസ്ലീം പള്ളികളുടെ അധികാരാവകാശങ്ങളുമായി ഒരു ബന്ധവും ഇതിനില്ല. രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഉണ്ടാക്കിയ വഖഫ് ബോര്‍ഡിന്റെ ചട്ടങ്ങളില്‍ മറ്റേതിലുമെന്നതുപോലെ കാലാനുസൃതമായി പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള അവകാശം സര്‍ക്കാരിനുണ്ട്. വന്‍ തോതിലുള്ള കയ്യേറ്റവും ചൂഷണവുമാണ് വഖഫ് ആക്ടിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

യുപിഎ സര്‍ക്കാര്‍ നിയോഗിച്ച രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വസ്തുക്കള്‍ അവയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറഞ്ഞ വിലയ്‌ക്ക് വാടകയ്‌ക്കെടുക്കുകയും വില്‍ക്കുകയും ചെയ്യുന്നത് വ്യാപകമാണ്. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത്തരം നിരവധി ഇടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ വഖഫ് കസ്റ്റഡിയിലുണ്ടായിരുന്ന 54,000 ഏക്കറില്‍ പകുതിയോളം ദുരുപയോഗം ചെയ്യപ്പെട്ടതായി 2012ല്‍ സര്‍ക്കാര്‍ കണ്ടെത്തി. ഏതാണ്ട് രണ്ട് ലക്ഷം കോടിയുടെ സ്വത്ത് സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടെന്നാണ് അന്ന് കണ്ടെത്തിയത്.

വഖഫ് ട്രൈബ്യൂണലില്‍ അമുസ്ലീങ്ങള്‍ വരുന്നതില്‍ ആശങ്കപ്പെടുന്നവരെ നയിക്കുന്ന വികാരം മതസ്വാതന്ത്ര്യ പ്രശ്‌നമല്ല, വോട്ട് ബാങ്ക് ഉറപ്പിക്കലാണ്. ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ തിരുച്ചെന്തുറൈക്കാരുടെ ഭൂമിയുടെ കൈവശാവകാശ തര്‍ക്കം മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെട്ടെ ട്രൈബ്യൂണല്‍ പരിഹരിക്കണം എന്നാണ് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നത് !

കോണ്‍ഗ്രസ് ഭരണകാലത്ത്, വഖഫുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചത്, ഇത് വ്യാപകമായ അഴിമതിക്കും ഭൂമി കൈയേറ്റത്തിനും കാരണമായി.വഖഫ് ബോര്‍ഡ് അംഗങ്ങള്‍ രാഷ്‌ട്രീയ നേട്ടത്തിനായി സ്വത്തുക്കളും ഫണ്ടുകളും ദുരുപയോഗം ചെയ്യുകയും, കപട മതേതരത്വത്തിന്റെ മറവില്‍ തീവ്രവാദസംഘടനകള്‍ക്ക് പോലും കൈമാറുകയും ചെയ്തു. പാകിസ്ഥാനിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ സ്വത്ത് വഖഫ് സ്വത്താക്കി മാറ്റിയതിനാല്‍ സര്‍ക്കാരിന് അവയുടെ മേലുള്ള അധികാരം ഇല്ലാതായി.

സ്ത്രീകള്‍ക്കും മുസ്ലീം സമുദായത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും ആവശ്യമായ പ്രാതിനിധ്യമില്ലാതെയാണ് നിലവിലെ വഖഫ് ബോര്‍ഡുകളുടെ ഘടന. 2012-ല്‍ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ‘അഹമ്മദിയ’ വിഭാഗത്തെ ‘അമുസ്ലിംകള്‍’ എന്ന് പ്രഖ്യാപിച്ചത് കടുത്ത നീതിനിഷേധമായിരുന്നു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇത് റദ്ദാക്കിയെങ്കിലും ബോര്‍ഡ് നിലപാട് ആവര്‍ത്തിച്ചു. അഹമ്മദിയ സമുദായം നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് വിഷയത്തില്‍ ഇടപെടേണ്ടി വന്നു. അഹമ്മദിയ, ബോറ വിഭാഗങ്ങള്‍ക്കെല്ലാം അര്‍ഹമായ പ്രാതിനിധ്യം ബോര്‍ഡില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൂടിയാണ് പുതിയ ഭേദഗതി. എന്‍ഡിഎ സര്‍ക്കാരിന്റെ സബ്കാ സാത്ത്, സബ്കാ വിശ്വാസ് എന്ന പ്രഖ്യാപനത്തില്‍ക്കൂടി അധിഷ്ഠിതമാണ് ഈ നീക്കം.

ലോകത്തെല്ലായിടത്തും വഖഫുകളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം കൊണ്ടുവരുന്ന കാലമാണിത്. ഇസ്സാമിക രാഷ്‌ട്രങ്ങള്‍പ്പോലും മതത്തിന്റെ കെട്ടുപാടുകള്‍ക്ക് ഉള്ളില്‍ നിന്ന് ഇവയെ പുറത്തുകൊണ്ടുവരികയാണ്. തുര്‍ക്കിയിലെ വഖഫ് ഫൗണ്ടേഷനുകള്‍ 2008-ലെ സെക്കുലര്‍/ നോണ്‍-റിലിജിയസ് ഫൗണ്ടേഷന്‍ നിയമപ്രകാരം മതേതര സ്ഥാപനങ്ങള്‍ക്കൊപ്പമായി. എന്‍ജിഒകളും ന്യൂനപക്ഷ പ്രതിനിധികളും സമൂഹിക സാമ്പത്തിക വിദഗ്ധരും അടങ്ങുന്നതാണ് സൗദി അറേബ്യയിലെ ഔഖാഫ് (ഏഅഅ) ജനറല്‍ ഡയറക്ടറേറ്റ്. രാജ്യത്തിന്റെ പൊതുതാല്‍പര്യ സംരക്ഷണത്തിനും വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് ഖത്തര്‍ അതിന്റെ വഖഫുകളെ ഉപയോഗിക്കുന്നത്. അവിടെയും മതേതര സ്വഭാവത്തിലേക്ക് വഖഫ് ഘടന മാറിക്കഴിഞ്ഞു.

വഖഫിന്റെ പേരിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം. ഭൂമി കയ്യേറിയുള്ള മസ്ജിദുകളുടെ നിര്‍മ്മാണത്തെക്കുറിച്ച് 1925 ഫെബ്രുവരി 5 ന് യംഗ് ഇന്ത്യയില്‍ മഹാത്മാഗാന്ധി എഴുതിയത് നിങ്ങള്‍ വായിക്കണം. അനുമതിയില്ലാതെ മറ്റൊരാളുടെ ഭൂമിയില്‍ പള്ളി പണിയുന്നത് മോഷണമാണെന്ന് ഗാന്ധിജി പറഞ്ഞു. അനധികൃതമായി നിര്‍മിച്ചിട്ടുള്ള അത്തരം പള്ളികള്‍ ഭൂവുടമ പൊളിച്ചുകളയണം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രാഷ്‌ട്രപിതാവിന്റെ ആ ചിന്തയ്‌ക്കൊപ്പമാണ് കേന്ദ്രസര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതി. അതിനെ പിന്തുണയ്‌ക്കാത്ത കോണ്‍ഗ്രസിന്റെ സമീപനം യഥാര്‍ഥത്തില്‍ രാജ്യദ്രോഹമാണ്.

(മുന്‍ കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍, [email protected])

 

Tags: Waqf Boardv.muraleedharanജനകീയ ജനാധിപത്യംWaqf Amendment BillMuslim issue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

എ എ റഹീമും ഉമർ ഫൈസിയും വഖഫ് ബോർഡിൽ: വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല

Kerala

കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്:സിപിഎം ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍

Kerala

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ബിജെപി, മുസ്ലീം ലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ- വി മുരളീധരന്‍

Kerala

കേരളത്തിന് വേണ്ടി ഒരു പ്രത്യേക നേറ്റീവിറ്റി സർട്ടിഫിക്കറ്റ്: മാർക്സിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.