Kerala

പ്രധാനമന്ത്രിയില്‍ പ്രവിതയ്‌ക്ക് വിശ്വാസം

Published by

കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്. നഷ്ട്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് മേപ്പാടി ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ചൂരല്‍മല സ്വദേശി പ്രവിത.

പ്രധാനമന്ത്രിയോട് തന്റെ ആകുലതകള്‍ തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്നും പ്രവിത പറഞ്ഞു. മഹാദുരന്തത്തില്‍ അകപ്പെട്ട പ്രവിത ഭര്‍ത്താവിനോടും മകനോടുമൊപ്പം ഉരുള്‍പ്പൊട്ടലിന്റെ ശബ്ദം കേട്ട് ഓടി മാറുന്നതിനിടയില്‍ മലവെള്ളത്തില്‍ അകപ്പെടുകയായിരുന്നു. കഴുത്തൊപ്പം ചെളിയില്‍ താഴ്ന്ന് പോയ പ്രവിതയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. എസ്റ്റേറ്റ് തൊഴിലാളിയായ പ്രവിതയുടെ കുടുംബം താമസിച്ചിരുന്നത് എസ്‌റ്റേറ്റ് പാടിയിലാണ്.

ഒന്നും അവശേഷിക്കുന്നില്ല എന്ന് കണ്ണീരണിഞ്ഞ് പറഞ്ഞപ്പോള്‍ തോളില്‍ തട്ടി ആശ്വസിപ്പിച്ച പ്രധാനമന്ത്രി നിങ്ങള്‍ ആരും ഒറ്റക്കല്ല രാജ്യം കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കി. ജീവിച്ച മണ്ണില്‍ എല്ലാം നഷ്ടപ്പെട്ടങ്കിലും പ്രധാനമന്ത്രിയുടെ ഉറപ്പ് നല്‍കിയതോടെ പുത്തന്‍ പ്രതീക്ഷ ജീവിതത്തില്‍ ലഭിച്ചു എന്നും പ്രവിത പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by