തിരുവനന്തപുരം: സംവരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ ക്രീമിലെയര്‍ നടപ്പിലാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
പട്ടികജാതി -വര്‍ഗ സംവരണത്തിനുള്ളില്‍ ക്രീമിലെയര്‍ എന്ന ആശയം നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ സമീപകാല നിരീക്ഷണത്തെക്കുറിച്ച് എംപിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി വിധി വന്നതിനു ശേഷം പട്ടികജാതി സംവരണം കേന്ദ്രം അവസാനിപ്പിക്കുന്നുവെന്ന കുപ്രചാരണമാണ് കോണ്‍ഗ്രസും സിപിഎം നടത്തുന്നത്.
പട്ടികജാതി സമൂഹത്തിന്റെ ഉള്ളില്‍ ചേരിതിരിവും സംഘര്‍ഷവും ഉണ്ടാക്കാനും പട്ടികജാതിക്കാരെ ഭിന്നിപ്പിക്കാനുമാണ് ഇവര്‍ ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ ഉണ്ടായത്. കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പട്ടികജാതി വിരുദ്ധ സമീപനമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും ഷാജുമോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക