Kerala

സെക്രട്ടേറിയറ്റിലെ സുരക്ഷാ മേഖലയില്‍ വീഡിയോ ചിത്രീകരണം; ഗുരുതര സുരക്ഷാ വീഴ്ച; വ്‌ളോഗര്‍ നടപടി നേരിട്ടത് സ്‌പെഷല്‍ സെക്രട്ടറിയുടെ മകള്‍

Published by

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വനിതാ വ്‌ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ ഗുരുതര സുരക്ഷാ വീഴ്ച. സെക്രട്ടേറിയറ്റ് സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് അനുമതിയില്ലാതെ ചിത്രീകരിച്ചത് പിആര്‍ഡി അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും കര്‍ശന നിയന്ത്രണമുള്ളയിടത്ത്. ചിത്രീകരണം നടത്തിയത് തൊഴില്‍ പീഡനത്തിന് നടപടി നേരിട്ട സ്‌പെഷല്‍ സെക്രട്ടറിയുടെ മകളായ വ്‌ളോഗര്‍.

സെക്രട്ടേറിയറ്റിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷമായി വീഡിയോ ചിത്രീകരിണത്തിന് അനുമതിയില്ല. ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനു
മതി നല്‌കേണ്ടത്. വ്‌ളോഗര്‍ക്ക് അനുമതി നല്കിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്‌ക്കായിരുന്നു യാത്രയയപ്പ് യോഗവും വ്‌ളോഗ് ചിത്രീകരണവും. മുഖ്യമന്ത്രിയുടെ ഓഫിസിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിക്കെതിരെ തൊഴില്‍ പീഡനത്തിന് റിപ്പോര്‍ട്ട് നല്കിയതിനെത്തുടര്‍ന്ന് പാര്‍ട്ടി ഫ്രാക്ഷന്‍ അംഗമായ സ്‌പെഷല്‍ സെക്രട്ടറിയെ സെക്രട്ടേറിയറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവരുടെ യാത്രയയപ്പ് ചിത്രീകരിക്കാനാണ് മകളായ വ്‌ളോഗര്‍ എത്തിയത്. ഷിയോണ്‍ സജി മ്യൂസിക് എന്ന വ്‌ളോഗ് ചാനലിലാണ് പ്രത്യേക സുരക്ഷാ മേഖലയിലെയും സെക്രട്ടേറിയേറ്റിന് ഉള്ളിലെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക