ന്യൂദല്‍ഹി: കേരളത്തിലെ ചെറുകിട വ്യാപാരികളെ തകര്‍ക്കുന്ന നയമാണ് സംസ്ഥാന തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് സ്വീകരിക്കുന്നതെന്ന് കേരളാ വ്യാപാരി വ്യവസായ ഏകോപന സമിതി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ വ്യാപാരികളുടെ പ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍ പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും രാജേഷ് അനുമതി നല്‍കിയില്ല. എന്നാല്‍ ദല്‍ഹിയിലെത്തി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനെ കാണാന്‍ യാതൊരു തടസവുമുണ്ടായില്ല, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
വ്യാപാരികളെ തകര്‍ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വ്യാപാരികളെ കാണാന്‍ പോലും മന്ത്രി തയാറാവുന്നില്ല. വ്യാപാരികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ല. തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിച്ച പല നടപടികളും വ്യാപാരി വിരുദ്ധമാണ്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് പലതവണ കാണാന്‍ ശ്രമിച്ചത്.
എന്നാല്‍ മനപ്പൂര്‍വം കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചു. ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയാറാകാത്ത ധാര്‍ഷ്ട്യമാണ് രാജേഷിനെന്നും രാജു അപ്സര ദല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: