നാല് ഓഹരിക്ക് ഒരു ബോണസ് ഓഹരി നല്‍കുമെന്ന പ്രഖ്യാപനം വന്നതോടെ ഈ ഹരിതോര്‍ജ്ജ ഓഹരിയുടെ വിലയില്‍ 10 ശതമാനം വര്‍ധന. സോളക്സ് എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരി വില ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയെ വെള്ളിയാഴ്ച തൊട്ടു.
1744 രൂപയുണ്ടായിരുന്ന ഓഹരി വില 1919വരെ എത്തി. ഒരൊറ്റ ദിവസം 175 രൂപയുടെ കയറ്റം. വിലയില്‍ പത്ത് ശതമാനമാണ് കുതിച്ചത്. മോദി സര്‍ക്കാര്‍ ഹരിതോര്‍ജ്ജത്തിന് വേണ്ടി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് സോളക്സ് എനര്‍ജിക്ക് തുണയായത്. സൗരോര്‍ജ്ജത്തിനുള്ള ഫോട്ടോ വോള്‍ടിക് മൊഡ്യൂല്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയാണിത്.
ബീഹാറിലെ ഗ്രാമപഞ്ചായത്തില്‍ നിന്നും ഹരിതോര്ജ്ജവിളക്കുകള് സ്ഥാപിക്കാനുള്ള 7 കോടിയുടെ ഓര്‍ഡര്‍ സോളക്സ് എനര്‍ജി നേടിയിരുന്നു. 2022-23നെ അപേക്ഷിച്ച് 2023-24ല്‍ സോളക്സ് എനര്‍ജിയുടെ വാര്‍ഷിക ലാഭത്തില്‍ 126 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: