പാരീസ്: ഒളിമ്പിക്സ് വനിതാ ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ശനിയാഴ്ച ഉണ്ടാകില്ല.കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് വിധി പറയുമെന്നാണ് കരുതിയിരുന്നതെങ്കിലും മാറ്റി.
24 മണിക്കൂര്‍ സമയം കൂടി നീട്ടി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 9.30 മണിക്ക് വിധി പറയും. വിനേഷ് ഫോഗട്ടിന്റെ വാദം കഴിഞ്ഞ ദിവസം കോടതിയില്‍ പൂര്‍ത്തിയായി.വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷിന്റെ ആവശ്യം
. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന വിനേഷ് ഫോഗട്ടിനെ ശരീര ഭാരം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കുകയായിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയത്തോടെയായിരുന്നു നടപടി.
വിധി അനുകൂലമായാല്‍ താരത്തിന് വെള്ളി ലഭിക്കും.
അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: