കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായവര്‍ക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയോട് ദുരന്തന്തിന്റെ വ്യാപ്തി വിശദീകരിച്ച ശേഷം മുഖ്യമന്ത്രി അവ കുറിപ്പായി കൈമാറി. ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍ എന്നാണ് കുറിപ്പില്‍ ഉള്ളത്. ആയിരക്കണക്കിന് കോടി എന്നൊക്കെ ഒരു സര്‍ക്കാര്‍ പറയുന്നതിലെ യുക്തിരാഹിത്യം മോദിക്ക് പെട്ടന്ന് പിടികിട്ടി. ഗൃഹപാഠം ചെയ്ത് വിശദമായ നിവേദനം നല്കാന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
2018 ലെ പ്രളയ സമയത്ത് നരേന്ദ്രമോദിയുടെ മുന്നില്‍ ആര്‍ത്തി ക്കണക്ക് നിരത്തി ഇളിഭ്യരായതിന്റെ അനുഭവം ഉണ്ട്. അന്ന് പ്രളയം നടന്ന് രണ്ടാം ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ മുന്നില്‍ 19,512 കോടിയുടെ നഷ്ടക്കണക്കാണ് നിരത്തിയത്. വെറും തട്ടിപ്പ് കണക്കാണെന്നു മനസ്സിലാക്കിയ മോദി ചില വിശദീകരണം ചോദിച്ചതോടെ ഉദ്യോഗസ്ഥര്‍ കുഴഞ്ഞു. പ്രളയവെള്ളം എല്ലാം ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല. എത്ര കൂട്ടിയെഴുതിയിട്ടും 19,512 കോടി എത്തിയില്ല.
സമാനമാണ് ഇത്തവണത്തെ ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടം എന്ന കണക്ക്.. നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തിയതിനു ശേഷം മാത്രമേ പണത്തിന്റെ ആവശ്യം ഉണ്ടാകു എന്നിരിക്കെ 2000 കോടിയുടെ പാക്കേജ് ആവശ്യം എന്തിന്.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്റിയോറോളജിക്കല്‍ ഡിപ്പാര്‍ട്മെന്റ്, നാഷണല്‍ സിസ്മിക് സെന്റര്‍, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ സ്പെഷ്യല്‍ സെന്ററുകളും അത്യാധുനിക പഠന സൗകര്യങ്ങളുള്ള പ്രാദേശിക ഓഫീസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ കാലാവസ്ഥാ പഠനത്തിനായി 2015 ല്‍ കോട്ടയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പ്രാദേശികാടിസ്ഥാനത്തിനുള്ള പരിഹാരത്തിനായി ഈ സ്ഥാപനത്തിന്റെ ഗവേഷണ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വലിയ സാമ്പത്തിക പിന്തുണ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിജീവിക്കാന്‍ പര്യാപ്തമായ നിര്‍മ്മാണ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ കേരള ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന് മിഷനും പ്രവര്‍ത്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച് സംസ്ഥാനത്തിന് സുരക്ഷിതമായി മുന്നോട്ടുപോകാന്‍ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും ഉദാരമായ സാമ്പത്തിക പിന്തുണയും സാങ്കേതിക സഹായവും ആവശ്യമാണ്.
വയനാട് സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും കണക്കിലെടുത്ത് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായും ദേശീയ ദുരന്തമായും എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: