ന്യൂഡല്‍ഹി: പ്രാഥമിക നടപടികള്‍ക്ക് അല്ലാതെ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടി നല്കി. പദ്ധതിയുടെ ഡിപിആര്‍ (വിശദ പദ്ധതി വിവര റിപ്പോര്‍ട്ട്) തയ്യാറാക്കുന്നതിനു മാത്രമാണ് തത്വത്തില്‍ അംഗീകാരം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിക്ക് മാത്രമാണ് ഇത്തരം പദ്ധതികളുടെ ഗണത്തില്‍ രാജ്യത്ത് അനുമതി ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്നിട്ടും എന്തു വില കൊടുത്തും നടപ്പാക്കുമെന്നാണ് ഇപ്പൊഴും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും റെയില്‍വേ മന്ത്രാലയം അനുമതി ലഭിച്ചിട്ടുണ്ടെന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: