ന്യുഡല്‍ഹി: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി കോവിഡ് രോഗനിര്‍ണയത്തിന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ വ്യാപനം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടനയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ചടങ്ങില്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു.
അതോടൊപ്പം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും നിതി ആയോഗ് അംഗവും ആയ ഡോ. വി. കെ. സാരസ്വത്, ശാസ്ത്രസാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരാണ്ടിക്കര്‍, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.റോഡ്രിക്കോ എച്ച്. ഓഫ്രിന്‍ തുടങ്ങിവരും സന്നിഹിതരായിരിന്നു.
ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നോളജി ആക്സസ് പൂള് പദ്ധതിയിലേക്ക് ശ്രീചിത്രയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു വിപണിയില്‍ എത്തിച്ച ആര്‍എന്‍എ വേര്‍തിരിക്കാനുള്ള കിറ്റ്, ആര്‍ടിപിസിആര്‍ കിറ്റ് ഇവ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: