ഡോക്ടറായ മകള്‍ അഞ്ജലിയെ അവളേക്കാള്‍ പൊക്കം കുറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിവാഹം കഴിച്ചുകൊടുക്കാന്‍ പേടിയുണ്ടായിരുന്നുവെന്ന് അഞ്ജലിയുടെ അമ്മ അന്ന ബെല്‍. മകള്‍ക്ക് കറുത്ത് പൊക്കം കൂടിയ ഒരാള്‍ വരുമെന്ന് കരുതിയിരുന്നെന്നും അന്ന ബെല്‍ പറഞ്ഞു.
സച്ചിന്‍ ഒരു പ്ലേ ബോയ് ആയി മാറുമോ എന്നതായിരുന്നു തന്റെ ആശങ്കയെന്നും അന്ന ബെല്‍ പറഞ്ഞു. ‘മൈ പാസേജ് ടു ഇന്ത്യ:എ മെമോയര്‍’ എന്ന പുസ്തകത്തിലാണ് മകളുടെ വിവാഹത്തെക്കുറിച്ച് ഈ പരാമര്‍ശം. സച്ചിന്‍ ടെണ്ടുല്‍ക്കറിന് അഞ്ജലിയേക്കാള്‍ ഉയരും കുറവായിരുന്നു. അതുപോലെ അഞ്ജലി ഡോക്ടറായിരുന്നു. സച്ചിനാകട്ടെ വേണ്ടത്ര ശ്രദ്ധേയനായ ക്രിക്കറ്റ് താരമായി മാറിക്കഴിഞ്ഞിട്ടില്ലായിരുന്നു.
ഇംഗ്ലണ്ടിലാണ് അഞ്ജലിയുടെ അമ്മ അന്ന ബെല്‍ ജനിച്ചത്. പിന്നീട് അവര്‍ ഇന്ത്യക്കാരനായ ആനന്ദിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇന്ത്യക്കാരനായ ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് താന്‍ യാത്ര ചെയ്യുമ്പോഴുള്ള ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുമ്പോഴാണ് അഞ്ജലിയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള വിവാഹവും പരാമര്‍ശിക്കപ്പെടുന്നത്.
സഹോദരന്‍ റിച്ചാര്‍ഡിന്റെ വീട്ടില്‍വെച്ചാണ് സച്ചിനെ അന്ന ബെല്‍ കണ്ടത്. അവര്‍ സച്ചിനുമായി തനിച്ച് സംസാരിക്കണണെന്ന് ആവശ്യപ്പെട്ടു. അഞ്ജലി ഞങ്ങള്‍ക്ക് വിലപിടിച്ച ഒരേയൊരു മകളാണെന്ന് അന്ന ബെല്‍ സച്ചിനോട് പറഞ്ഞു. അഞ്ജലിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് സച്ചിനോട് അവര്‍ ചോദിച്ചു. “ഞങ്ങള്‍ക്ക് വിവാഹം കഴിക്കണം” എന്ന് മാത്രമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതികരണം. അഞ്ജലിയേക്കാള്‍ അഞ്ചിഞ്ച് ഉയരം കുറവായിരുന്നു സച്ചിന്. അഞ്ജലി ഹൈ ഹീല്‍ ചെരിപ്പിട്ടാല്‍ തീരെ കുറിയതാകും സച്ചിന്‍ എന്നതും അമ്മയുടെ ആശങ്കയായിരുന്നു.
പിന്നീട് സച്ചിന്‍ ലോകം അറിയപ്പെടുന്ന ഏറ്റവും വലിയ ബാറ്റ്സ്മാന്‍ ആയി എന്നത് ചരിത്രം. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ അവസാന നാള്‍ വരെ 100 കോടി ഇന്ത്യക്കാരുടെയും സ്വപ്നമായിരുന്നു സച്ചിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: