മേപ്പാടി: ”എല്ലാരും പോയി ചേട്ടത്തിയമ്മ, എളേച്ചി എല്ലാരും പോയി. ആരുമില്ല. വീട് കാണാനില്ല.”അയ്യപ്പന്‍ തൊഴുകയ്യോടെ പറഞ്ഞത് കൂടയുണ്ടായിരുന്ന ആള്‍ തര്‍ജ്ജിമ ചെയ്തു. ഉടന്‍ തന്നെ അയ്യപ്പന്റെ തോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈ അമര്‍ത്തി ആശ്വസിപ്പിച്ചു” ഒരു വീട് വേണം എന്നുകൂടി അയ്യപ്പന്‍ പറഞ്ഞപ്പോള്‍ പേടിക്കേണ്ട കൂടെയുണ്ടെന്ന് പ്രധാനമന്ത്രി മറുപടിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ച് ഇരുകൈകകളും ആകാശത്തേക്ക് ഉയര്‍ത്തി മേപ്പാടി സ്വദേശി അയ്യപ്പന്‍. ഉരുള്‍പൊട്ടലില്‍ കുടുംബത്തിലെ 9 പേരെയാണ് അയ്യപ്പന് നഷ്ടമായത്.
മേപ്പാടി ദുരിതാശ്വാസ ക്യാംപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ സങ്കടങ്ങളുടെ കെട്ടഴിച്ച് നാട്ടുകാര്‍. എല്ലാവരെയും ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കി. ക്യാംപിലുണ്ടായിരുന്ന കുട്ടികളെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച് വിശേഷങ്ങള്‍ തിരക്കി. അധികൃതരോട് വിവരങ്ങള്‍ ആരാഞ്ഞു. വീടുകള്‍ നിര്‍മിക്കാനടക്കം സഹായം വാക്കു നല്‍കിയാണ് പ്രധാനമന്ത്രി ക്യാംപില്‍നിന്ന് പോയത്.
‘രണ്ടര വയസ്സുള്ള മകളും അമ്മയും തനിക്ക് നഷ്ടപ്പെട്ടുവെന്നും തന്റെ നാടും നാട്ടാരും എല്ലാവരും പോയി’ വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അനില്‍ പറഞ്ഞു. ആശുപത്രിക്കിടക്കക്കരുകില്‍ എത്തിയ പ്രധാനമന്ത്രിയോട്് ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ എവിടെ പോവുമെന്നറിയില്ലെന്നുകൂടി അനില്‍ പറഞ്ഞപ്പോള്‍ എല്ലാറ്റിനും നമ്മളുണ്ടാവുമെന്നും എല്ലാം ചെയ്യാമെന്നുമായിരുന്നു മോദി യുടെ ഉറപ്പ്. ക്രൊയേഷ്യയില്‍ നിന്നു മടങ്ങിവന്നപ്പോഴാണ് അനില്‍ ദുരന്തത്തില്‍ പെട്ടത്. ദുരന്തത്തില്‍ അനിലിന്റെ മകളും അമ്മയും നഷ്ടപ്പെട്ടിരുന്നു.
വിംസ് ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷമാണ് മോദി ചികിത്സയിലുള്ളവരെ കണ്ടത്. ആരോഗ്യപ്രവര്‍ത്തകരുമായും കൂടിക്കാഴ്‌ച്ച നടത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: