ന്യൂദൽഹി : പ്രധാനമന്ത്രിനരേന്ദ്ര മോദി നാളെ രാവിലെ 11 ന് ന്യൂദൽഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേണഷ സ്ഥാപനത്തില്‍ അത്യുല്‍പ്പാദനശേഷിയുള്ളതും കാലാവസ്ഥയെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കും. ചടങ്ങില്‍ കര്‍ഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിക്കും.
34 വയല്‍വിളകളും 27 ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളും ഉള്‍പ്പെടുന്ന 61 വിളകളുടെ 109 ഇനങ്ങള്‍ പ്രധാനമന്ത്രി പുറത്തിറക്കും. വയല്‍വിളകളില്‍, ചെറുധാന്യങ്ങള്‍, കന്നുകാലി തീറ്റകള്‍ക്കായുള്ള വിളകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കരിമ്പ്, പരുത്തി, നാരുകള്‍, മറ്റ് കരുത്തുറ്റ വിളകള്‍ എന്നിവയുള്‍പ്പെടെ വിവിധ ധാന്യങ്ങളുടെ വിത്തുകള്‍ പുറത്തിറക്കും.
ഹോര്‍ട്ടികള്‍ച്ചറല്‍ വിളകളില്‍ വിവിധയിനം പഴങ്ങള്‍, പച്ചക്കറി വിളകള്‍, തോട്ടവിളകള്‍, കിഴങ്ങുവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, ഔഷധ വിളകള്‍ എന്നിവ പുറത്തിറക്കും. സുസ്ഥിര കൃഷിയെയും കാലാവസ്ഥയെ അതിജീവിക്കുന്ന രീതികള്‍ സ്വീകരിക്കുന്നതിനെയും പ്രധാനമന്ത്രി എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയെ പോഷകാഹാരക്കുറവില്‍ നിന്ന് മുക്തമാക്കുന്നതിന് ഉച്ചഭക്ഷണം, അങ്കണവാടി മുതലായ നിരവധി ഗവണ്‍മെന്റ് പരിപാടികളുമായി ബന്ധിപ്പിച്ച് ജൈവസമ്പുഷ്ടീകൃത വിളകളെ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി. ഈ നടപടികള്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം സംരംഭകത്വത്തിന്റെ പുതിയ വഴികള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അത്യുല്‍പ്പാദനശേഷിയുള്ള 109 ഇനങ്ങള്‍ പുറത്തിറക്കുന്ന ഈ ഘട്ടം ഈ ദിശയിലെ മറ്റൊരു ചുവടുവയ്‌പ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: