കൊച്ചി എളമക്കരയിലെ വീട്ടിൽ മോഹൻലാലിന്റെ അമ്മയ്‌ക്ക് പിറന്നാൾ ആഘോഷം. വർഷങ്ങളായി പുറംലോകം അറിയാതെയും കാണാതെയുമിരുന്ന മോഹൻലാലിന്റെ അമ്മയുടെ മുഖം ഇപ്പോഴാണ് ആരാധകർ കാണുന്നത്. മോഹൻലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. വീൽ ചെയറിൽ ഇരുന്നുകൊണ്ടാണ് അമ്മ പിറന്നാൾ കൊണ്ടാടിയത്. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ അമ്മയ്‌ക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്. ‘ലാലേട്ടനെ തന്നതിന് നന്ദി.. ആശംസകൾ അമ്മ’ എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്.
ഭാര്യ സുചിത്ര, സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ, സുഹൃത്ത് സനിൽ, മേജർ രവി തുടങ്ങിയവർ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. കൊച്ചുഗായകൻ ആവിർഭവ് മോഹൻ ലാലിന്റെ അമ്മയുടെ മുന്നിൽ പാട്ടുപാടും ചെയ്തിരുന്നു.
പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ട്. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്രയാകും അമ്മയുടെ ഒപ്പമുണ്ടാവുക
അമ്മയുടെ പ്രിയപ്പെട്ട മകനാണ് മോഹൻലാൽ. ആദ്യകാല സിനിമകളിൽ അഭിനയിച്ചു കാണിച്ച പല ചേഷ്‌ടകളും വീട്ടിലും അതുപോലെ തന്നെ പ്രകടിപ്പിക്കാറുള്ള മകനാണ് മോഹൻലാൽ എന്ന് അമ്മ ഒരിക്കൽ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ഒരിക്കൽ സ്ട്രോക്ക് ഉണ്ടായതിനു ശേഷം അമ്മ വീടിനുളിൽ ഒതുങ്ങി. അമ്മയെ പരിചരിക്കാൻ വീട്ടിൽ സഹായികളുമുണ്ട്. മോഹൻലാലിന്റെ ജന്മദിനത്തിന് മുടങ്ങാതെ അമ്പലത്തിൽ വഴിപാട് കഴിക്കാറുണ്ട് അമ്മ ശാന്തകുമാരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: