ലക്നൗ : അയോധ്യയിലേക്ക് വരുന്ന രാമഭക്തർക്ക് ഇനി സൗജന്യ ഭക്ഷണം ലഭിക്കും . രാം മന്ദിർ ട്രസ്റ്റാണ് ഭക്തർക്ക് ആഹാരം നൽകുക . നിലവിൽ അയോധ്യയിൽ ശ്രാവൺ മേള നടക്കുകയാണ്. അയോധ്യയിലെ എല്ലാ ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും സ്വർണ്ണവും വെള്ളിയും കൊണ്ട് തീർത്ത ഊഞ്ഞാലിൽ ദൈവവിഗ്രഹങ്ങൾ ഇരുത്തി പൂജ ചെയ്യുന്നത് കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്.
അയോധ്യയിലും ധാരാളം ഭക്തർ എത്തുന്നുണ്ട് . ഇപ്പോഴിതാ രാം മന്ദിർ ട്രസ്റ്റ് രാമഭക്തർക്ക് പാസഞ്ചർ ഫെസിലിറ്റേഷൻ സെൻ്ററിൽ സൗജന്യ ഭക്ഷണം നൽകാനുള്ള ക്രമീകരണം ആരംഭിക്കുകയും ചെയ്തു. ഓഗസ്റ്റ് 19 വരെ ഇത് തുടരും. ഭാവിയിലും ഭക്തർക്ക് സൗജന്യ ഭക്ഷണം നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
രാമഭക്തന് ശ്രീരാമന് സമർപ്പിച്ച ഭക്ഷണമാകും ലഭിക്കുക. രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ പ്രസാദം വിതരണം ചെയ്യുമെന്ന് രാം മന്ദിർ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഗോപാൽ റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: